അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയ്ക്ക് എത്രത്തോളം ആഘാതമെന്ന് നാസയുടെ പുതിയ കണ്ടെത്തല്‍
അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയ്ക്ക് എത്രത്തോളം ഹാനികരമാണെന്ന പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍ . പസഫിക് ദ്വീപ സമൂഹത്തിനടത്തുള്ള ഹോംഗ ടോംഗ-ഹോംഗ ഹാവായ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ ലോകമെമ്പാടും ആഘാതങ്ങള്‍ അനുഭവപ്പെട്ടു.
സുനാമി ഉണ്ടായി, അവശിഷ്ടം പ്രാദേശിക പ്രദേശങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ .
ഇതുമായി ബന്ധപ്പെട്ട് കാലാവസ്ഥ പുനഃസൃഷ്ടിച്ച് നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലുകലിലേക്ക് എത്തിച്ചേര്‍ന്നത്. 15 ദശലക്ഷത്തിനും 17 ദശലക്ഷത്തിനും ഇടയില്‍ അമേരിക്കയിലെ പസഫിക് നോര്‍ത്ത് വെസ്റ്റില്‍ സംഭവിച്ച കൊളംമ്പിയ റിഡര്‍ ബാസാള്‍ട്ട് സ്ഫോടനമാണ് ഗവേഷകര്‍ പുനഃസൃഷ്ടിച്ചത്.
ഇതിന്റെ കണ്ടെത്തലുകള്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. തീവ്രമായ അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്ന കവചമായ ഓസോണ്‍ പാളിയെ നശിപ്പിച്ചേക്കാം.
കൂടാതെ ഭൂമിയുടെ കാലാവസ്ഥയെ ഗണ്യമായി ചൂടാക്കുകയും ചെയ്യും. ഫ്ളഡ് ബാസാള്‍ട്ട് സ്ഫോടനങ്ങള്‍ എന്നറിയപ്പെടുന്ന ഇവയാണ് ശുക്രന്റെയും ചൊവ്വായുടെയും ഇന്നത്തെ അവസ്ഥയ്ക്കു പിന്നിലെ കാരണം.