വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

Breaking News Health

വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

ഇന്ന് വെളുത്തുള്ളി ഉപയോഗിക്കാത്ത ഒരു വീടുപോലുമില്ല. ഒട്ടേറെ ഔഷധ മേന്മകളാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി. അമിത വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി ചേര്‍ത്ത് തിളപ്പിച്ച പാനീയം ഉത്തമമാണ്.

ഇത് കൂടാതെ പ്രതിരോധശേഷി കൂട്ടുന്ന ഒന്നാന്തരം മരുന്നുകൂടിയാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ‍, വിറ്റാമിനുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും.

ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ മാരക രോഗങ്ങളെപ്പോവും പ്രതിരോധിക്കുന്നു.

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി പാനീയം കുടിക്കാം. വെളുത്തുള്ളി പാനീയത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ഇതിന്റെ ഗുണം വര്‍ദ്ധിപ്പിക്കും.

ഇതിലടങ്ങിയിരിക്കുന്ന ആന്റീ ബാക്ടീരിയല്‍ ‍, ആന്റി ബയോട്ടിക് ഗുണങ്ങള്‍ ബാക്ടീരിയല്‍ ‍, ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും തൊണ്ട വേദന അകറ്റാനും ഉപകാരപ്രദമാണ്.