ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍

Breaking News India

ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍
മുംബൈ: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ആള്‍ ദൈവം അറസ്റ്റില്‍ ‍.

മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. ഹേമരാജ് അംബാല നാഗ്ഡയാണ് അറസ്റ്റിലായത്. ദുര്‍മന്ത്രവാദവും ദുരാചാരവും തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഇയാളെ സമീപിച്ച മുപ്പതുകാരിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയിരിക്കുകയാണെന്നും ചില ക്രീയകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും ഹേമരാജ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ആത്മാവിനെ ഒഴിപ്പിക്കാനെന്നപേരില്‍ ഇയാള്‍ യുവതിയെ മുടിക്കു കുത്തിപ്പിടിച്ച് അടിക്കുകയായിരുന്നു.

മര്‍ദ്ദനം രൂക്ഷമായതിനെത്തുടര്‍ന്നു യുവതിയുടെ ആരോഗ്യനില വഷളായി. ഇതേത്തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതിപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.