ഇതാണ് ഞങ്ങളുടെ സന്ദേശം: ലെബനനില്‍ മുസ്ളീങ്ങളെ സഹായിച്ച് ക്രിസ്ത്യാനികള്‍

ഇതാണ് ഞങ്ങളുടെ സന്ദേശം: ലെബനനില്‍ മുസ്ളീങ്ങളെ സഹായിച്ച് ക്രിസ്ത്യാനികള്‍

Asia Breaking News Middle East

ഇതാണ് ഞങ്ങളുടെ സന്ദേശം: ലെബനനില്‍ മുസ്ളീങ്ങളെ സഹായിച്ച് ക്രിസ്ത്യാനികള്‍

ഭയവും സംശയവും മറി കടന്ന് ഷിയാ ഹിസ്ബുള്ള ഭീകര സംഘത്തെ പാര്‍പ്പിച്ചതായി സംശയിക്കപ്പെടുന്ന തെക്കന്‍ ലെബനനിലെ പ്രദേശങ്ങളില്‍ യിസ്രായേല്‍ നടത്തിയ അധിനിവേശത്തിനിടയില്‍ കുടിയിറക്കപ്പെട്ട ഷിയ മുസ്ളീങ്ങളെ സഹായിക്കാന്‍ ലെബനനിലെ ക്രിസ്ത്യാനികള്‍ അവിടെ സന്ദര്‍ശിക്കുന്നു.

ലെബനനിലെ ആറ് ദശലക്ഷം ജനസംഖ്യയില്‍ 1.2 ദശലക്ഷം ആളുകള്‍ ഇപ്പോള്‍ യുദ്ധത്തെത്തുടര്‍ന്നു കുടിയറക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പാലായനം ചെയ്തവരില്‍ ഭൂരിഭാഗവും ഷിയാ മുസ്ളീങ്ങളാണ്.

ഹിസ്ബുള്ളയുമായി സാദ്ധ്യമായ പങ്കാളിത്തം സംശയത്തോടെ വീക്ഷിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യാനികള്‍ സഹായിക്കാന്‍ ഉല്‍സാഹമുള്ളവരും ജാഗ്രതയുള്ളവരുമാണ്.

സുവിശേഷ പ്രതിബദ്ധതകള്‍ക്കും ദേശീയ ഐക്യദാര്‍ഢ്യത്തിനും ആതിഥ്യം ആവശ്യമാണ്. പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. യിസ്രായേലിന്റെ ബോബിംഗ് ക്യാമ്പെയ്ന്‍ കുടിയൊഴിക്കപ്പെട്ടവരെ സ്വാഗതം ചെയ്യുന്നത് അവരെ ലക്ഷ്യമാക്കിയേക്കുമെന്ന ഭയം സൃഷ്ടിക്കുന്നു.

എന്തായാലും പലരും സഹായിക്കുന്നു. നിലവില്‍ 100 പേര്‍ക്ക് അഭയം നല്‍കുന്ന തെക്കന്‍ ലെബനീസ് പള്ളിയിലെ പാസ്റ്റര്‍ പറയുന്നു. ഇതാണ് ഞങ്ങളുടെ സന്ദേശം. ആളുകളെ ക്രിസ്തുവിങ്കലേക്ക് നയിക്കുമ്പോള്‍ പ്രവര്‍ത്തിയില്‍ സ്നേഹം കാണിക്കുക പാസ്റ്റര്‍ പറഞ്ഞു.

ഡ്രൂസ് മുസ്ളീം കമ്മ്യൂണിറ്റിയിലെ അംഗമായ ഒരു പ്രാദേശിക സഹായ കോ ഓര്‍ഡിനേറ്റര്‍ പറയുന്നത്: സഹായം നല്‍കുന്നതില്‍ ഈ സഭ ഒന്നാം സ്ഥാനത്താണ്. മറ്റ് ചില ഗ്രൂപ്പുകള്‍ തങ്ങള്‍ സഹായിക്കുന്നുവെന്ന് പറയുന്നുവെങ്കിലും അവര്‍ സംസാരിക്കുന്നത് മാത്രമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.