വീടുകള്‍ക്കോ കടകള്‍ക്കോ വാതിലില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

വീടുകള്‍ക്കോ കടകള്‍ക്കോ വാതിലില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

Breaking News India

വീടുകള്‍ക്കോ കടകള്‍ക്കോ വാതിലില്ലാത്ത മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ ഒരു വാതില്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വാതിലടയ്ക്കാത്ത ഒരു നാടുണ്ട്. മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ.

മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂരാണ് ഈ കൌതുക ഗ്രാമം. ശനി ദേവനിലുള്ള അടിയുറച്ച വിശ്വാസം കാരണം ആ ഗ്രാമത്തിലെ ആരും മോഷ്ടിക്കാന്‍ ധൈര്യപ്പെടാറില്ല എന്നാണ് ഗ്രാമീണരുടെ വിശ്വാസം.

അതിനാലാണ് ഈ ഗ്രാമത്തിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാതിലുകള്‍ വെയ്ക്കാത്തത്. ഷിര്‍ദിയില്‍നിന്നും 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

ഈ ഗ്രാമത്തെക്കുറിച്ചുള്ള ഐതിഹ്യം: ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് പനാസ്വാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നു ചേര്‍ന്നു. ഒരു നാട്ടുകാരന്‍ മൂര്‍ച്ചയുള്ള ഒരു വടികൊണ്ട് അതിനെ കുത്തിയപ്പോള്‍ അതില്‍നിന്നും രക്തം വരാന്‍ തുടങ്ങിയെന്നും അന്നു രാത്രി ആ നാട്ടുകാരന്റെ സ്വപ്നത്തില്‍ സനി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടത്രെ.

ആ കല്ല് തന്റെ വിഗ്രഹമാണെന്ന് അയാളോട് ദേവന്‍ പറഞ്ഞു. എന്നാല്‍ ഒരു ക്ഷേത്രം പണിതു അദ്ദേഹത്തിനു സമര്‍പ്പിക്കട്ടെ എന്നു ഈ നാട്ടുകാരന്‍ ചോദിച്ചപ്പോള്‍ ദേവന്‍ അത് നിരസിച്ചു.

ക്ഷേത്രത്തില്‍ കഴിയുന്നതിനു പകരം ശനി ഭഗവാന്‍ ഗ്രാമത്തിന്റെ ഹൃദയത്തില്‍ത്തന്നെ കഴിയാനാണ് ആഗ്രഹിച്ചത്. അതിനാല്‍ ഈ സ്ഥലത്ത് എന്തെങ്കിലും തെറ്റോ കുറ്റമോ ആരെങ്കിലും ചെയ്താല്‍ അത് പരിശോധിക്കാന്‍ അദ്ദേഹത്തിനു കഴിയും ലഎന്നാണ് ഗ്രാമീണരുടെ വിശ്വാസം.

കൂടാതെ ഏത് അപകടങ്ങളില്‍നിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്തു. അങ്ങനെയാണ് നാട്ടുകാര്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാതിലുകള്‍ തുറന്നു വയ്ക്കുന്നത്.

ആരെങ്കിലും മോഷ്ടിച്ചാല്‍ അയാള്‍ക്ക് മാനസികമായി വയ്യാതാകുകയും ഏഴു വര്‍ഷത്തേക്ക് നല്ലതായിരിക്കില്ല എന്നുമാണ് വിശ്വാസം. അതിനാല്‍ വീടിനു മാത്രമല്ല പോലീസ് സ്റ്റേഷന്‍, വ്യാപാര സ്ഥാപനങ്ങള്‍ ബാങ്കിനുപോലും വാതിലുകള്‍ ഇല്ലത്രെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.