യേശുക്രിസ്തുവിനെ സ്വീകരിച്ച പോലീസിനെ വെടിവെച്ചുകൊന്നു; 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി
കിബുകു: കിഴക്കന്‍ ഉഗാണ്ടയില്‍ ഇസ്ലാം മതത്തില്‍നിന്നു രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായതിനു മുസ്ലീങ്ങള്‍ പോലീസുകാരനെ കൊലപ്പെടുത്തി.
ഡിസംബര്‍ 8-ന് ചൊവ്വാഴ്ച കിബുകു ജില്ലയിലെ കദാമ സബ് കൌണ്ടിയിലെ കൊമോഡോയിലാണ് സംഭവം. വൈകിട്ട് 4 മണിയോടെ പോലീസ് ഓഫീസറായ ഇസ്മായീല്‍ കുലോബയ്ക്ക് (43) ഒരു അര്‍ജന്റ് ഫോണ്‍ കോള്‍ വന്നു. അടുത്തുള്ള ഒരു സ്ഥലത്ത് വസ്തു തര്‍ക്കം ഉണ്ടെന്നും ഉടന്‍ അവിടേക്ക് എത്തണമെന്നും ആയിരുന്നു ഫോണ്‍ സന്ദേശം.
ഉടന്‍ തന്നെ ഇസ്മായീല്‍ ജൊലിനോക്കുന്ന കഗുനു പോലീസ് സ്റ്റേഷനില്‍നിന്നും മറ്റു മൂന്നു പോലീസുകാരുമായി ജീപ്പില്‍ കൊമോഡോ എന്ന സ്ഥലത്ത് എത്തി. അവിടെ അന്വേഷിച്ചപ്പോള്‍ പറയപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി. ഉടന്‍ തന്നെ 20 ഓളം മുസ്ലീങ്ങള്‍ ആയുധങ്ങളുമായി ജീപ്പിനു മുന്നില്‍ ചാടിവീണു.
ഇസ്ലാം മതത്തില്‍നിന്നും ക്രിസ്ത്യാനിയായ ഇസ്മായീലിനെ അക്രമികളിലൊരാളായ മുദാങ്ങ കസിമു എന്നയാള്‍ എറിഞ്ഞു വീഴ്ത്തി. നെറ്റിയില്‍ ഏറുകൊണ്ട ഇസ്മായീല്‍ താഴെവീണതക്കംനോക്കി കസിമു തന്നെ തോക്കെടുത്ത് രണ്ടു തവണ നിറയൊഴിച്ചു. ഉടന്‍ തന്നെ ഇസ്മായീല്‍ മരണത്തിനു കീഴടങ്ങി.
മറ്റു പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അക്രമി വെടിവെയ്ക്കുമ്പോള്‍ മറ്റു മുസ്ലീങ്ങള്‍ അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇവിടുത്തെ മുസ്ലീങ്ങളെ ക്രിസ്ത്യാനിയാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതാകും ശിക്ഷയെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞു. ഇസ്മയീല്‍ ഡോഡോയ് പെന്തക്കോസ്തല്‍ ചര്‍ച്ചിലെ സജീവ അംഗവും തികഞ്ഞ ആത്മീയനുമായിരുന്നു.
പിറ്റെദിവസം മറ്റൊരു ഗ്രാമമായ ബുദാക്കയില്‍ ഇസ്ലാം മതത്തില്‍നിന്നും നേരത്തേ രക്ഷിക്കപ്പെട്ട് വന്ന ബദിര്‍ (42) എന്ന വിശ്വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മുസ്ലീങ്ങള്‍ ഇദ്ദേഹത്തിന്റെ 3 മക്കളെ തട്ടിക്കൊണ്ടുപോയി.
രാത്രി 10 മണിക്കായിരുന്നു സംഭവം. നബുക്വാസി ഷകിറ (5), ഗെസ്സ അമുസ (7), വാഗ്തി മുസിത (10) എന്നീ കുട്ടികളെയാണ് കാണാതായത്. ഉടന്‍ തന്നെ ബാദിര്‍ ബുദുക പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തിട്ടുണ്ട്.

