യെമനില്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു 2 പേരെ കൊലപ്പെടുത്തി
ടായ്സ് : അറബി രാഷ്ട്രമായ യെമനില്‍ ഇസ്ലാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ രണ്ടു പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മത മൌലികവാദികള്‍ കൊലപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തെക്കു പടിഞ്ഞാറന്‍ യെമനിലെ ടായ്സ് നഗരത്തില്‍ ഒരു ക്രൈസ്തവ വിശ്വാസിയായ പുരുഷനെ ഒരു സംഘം അക്രമികള്‍ പതിയിരുന്നു വെടിവെച്ചു കൊല്ലുകയായിരുന്നു. ഇദ്ദേഹത്തിന് 20-ഓളം വെടിയേറ്റിരുന്നു. ടായ്സ് നഗരം അല്‍ഖ്വയ്ദ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.
ഒക്ടോബര്‍ 2-ന് ഇതേ നഗരത്തില്‍ത്തന്നെ ഒരു വിശ്വാസിയേയും ഒരു സംഘം തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുകയുണ്ടായി. രണ്ടു പേരുടെയും പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കുടുംബാംഗങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഇത്. രണ്ടു പേരും ഈ അടുത്ത കാലത്ത് ഇസ്ലാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ്. കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍ യുവാവാണ്.
ഇദ്ദേഹം വിശ്വാസത്തില്‍ വന്നതിനുശേഷം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ വധ ഭീഷണിയുണ്ടായിരുന്നു. ഇവരുടെ സുഹൃത്തുക്കളായ വിശ്വാസികളാണ് ഈ വിവരം കഴിഞ്ഞ ആഴ്ച പുറത്തു വിട്ടത്. 6 ലക്ഷം പേരാണ് ടായ്സ് നഗരത്തില്‍ പാര്‍ക്കുന്നത്.
യെമനിലെ ജനസംഖ്യയില്‍ 99.9 ശതമാനം പേരും മുസ്ലീങ്ങളാണ്. കടുത്ത ശരിയത്ത് നിയമം നില നില്‍ക്കുന്ന രാഷ്ട്രമാണ് യെമന്‍ . ഒരു ശതമാനം മാത്രമുള്ള ക്രൈസ്തവ വിഭാഗത്തിനു കര്‍ത്താവിനെ ആരാധിക്കുന്നതിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്. ജീവനെ ഭയന്നാണ് വിശ്വാസികള്‍ കര്‍ത്താവിനെ സ്നേഹിച്ച് രാജ്യത്ത് കഴിയുന്നത്.
www.disciplesnews.com

