എഐയോട് നിങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ എല്ലാം പലരും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതു തലമുറയെ വല്ലാതെ ഹരം പിടിപ്പിച്ചിരിക്കുകയാണ്. പലരും നിസ്സാര കാര്യത്തിനുപോലും എഐയെ ആശ്രയിക്കുന്നു.
പരസ്യമായും രഹസ്യമായും മെറ്റ എഐയോട് നടത്തിയ സംഭാഷണങ്ങള്‍ അത്ര സ്വകാര്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐ സിസ്റ്റംസിനെ പരിശീലിപ്പിക്കാനായി മെറ്റ നിയോഗിച്ച കരാര്‍ ജീവനക്കാര്‍ ആയിരക്കണക്കിനു സംഭാഷണങ്ങളും സ്വകാര്യ ഫോട്ടോകളുമടക്കം കാണുന്നതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെല്‍ഫികള്‍, ഇ.മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവയെല്ലം ഇങ്ങനെ കാണുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റയ്ക്കുവേണ്ടി കരാര്‍ ജോലി ചെയ്തവര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതത്രെ.
മെറ്റയുടെ എഐ ടൂളുകളുടെ ഗുണം വര്‍ദ്ധിപ്പിക്കാനും മറുപടികള്‍ക്ക് കൂടുതല്‍ വ്യക്തിഗത സ്വഭാവം നല്‍കാനുമാണ് ഇങ്ങനെ പരിശീലനം നല്‍കുന്നത്.
ചികിത്സാ സംബന്ധമായ വിവരങ്ങള്‍ മുതല്‍ പ്രണയ സല്ലാപങ്ങള്‍ വരെ ഇങ്ങനെ ചോര്‍ത്തപ്പെടുന്നുവെന്ന് ഈ ജീവനക്കാര്‍ പറയുന്നു.
പരിശോധിച്ചതില്‍ ഏതാണ്ട് 70 ശതമാനം ഡേറ്റയും അവയുടെ ഉടമയെ തിരിച്ചറിയാന്‍ കഴിയും വിധം വ്യക്തമായ വിവരണങ്ങളുള്ളവയായിരുന്നു.

