മദ്ധ്യപ്രദേശിലെ മതപരിവര്‍ത്തനം തടയാന്‍ നിയമം; ക്രൈസ്തവര്‍ക്കെതിരെ കേസ്
ഭോപാല്‍ : മദ്ധ്യപ്രദേശില്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മൂലം ക്രൈസ്തവര്‍ വളരെ ആശങ്കയില്‍ .
സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍വന്നശേഷം പോലീസ് എടുത്ത 21 കേസില്‍ ആറെണ്ണം ക്രൈസ്തവര്‍ക്കെതിരെയാണ്. 21 കേസിലായി 47 പേരാണ് പ്രതികള്‍ . 25 പേര് അറസ്റ്റിലായി. 15 കേസ് മുസ്ളീങ്ങള്ക്കെതിരെയാണ്.
ഹിന്ദുത്വ സംഘടനാ നേതാക്കള്‍ നല്കുന്ന വ്യാജ പരാതികളുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം കേസുകളെന്നും ന്യൂനപക്ഷങ്ങള്‍ ആരോപിക്കുന്നു.
നാട്ടുകാരെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ക്രൈസ്തവര്‍ക്കെതിരായ കേസുകള്‍ കൊടുക്കുന്നത്. ഇതിലൊരു കേസ് ബാലഘട്ടിലെ ലാല്‍പുര പോലീസ് സ്റ്റേഷനില്‍ ഛത്തര്സിംഗ് ഖത്രെ എന്ന സ്കൂള്‍ അദ്ധ്യാപകനെതിരെയാണ്.
ഇദ്ദേഹത്തിന്റെ ഭവനത്തില്‍ പ്രാര്‍ത്ഥനാ യോഗം വിളിച്ച് ആളുകളെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് ഒരാളുടെ പരാതിയില്‍ കേസെടുത്തത്.
ഖത്രെ അടക്കം മൂന്നു പേര് അറസ്റ്റിലായി. ഫെബ്രുവരി 22-ന് ഖജൂരാഹോയിലെ ഒരു കോണ്‍വെന്റ് സ്കൂളിനെതിരെയും കേസെടുത്തു.
ക്രൈസ്തവര്‍ക്ക് വീട്ടിലിരുന്നുപോലും പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത സാഹചര്യമാണ് മദ്ധ്യപ്രദേശിലുള്ളതെന്ന് ആഗോള സംഘടനയായ ‘ദി ക്രിസ്ത്യന്‍ കമ്മയൂണിറ്റിയുടെ’ പിആര്‍ഒ മരിയ സ്റ്റീഫന്‍ പറഞ്ഞു.