എല്ലാറ്റിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവര്‍ ജാഗ്രത! രഹസ്യങ്ങള്‍ പങ്കുവെച്ചാല്‍ പണി കിട്ടിയേക്കാം
ഇന്ന് പുതു തലമുറ എല്ലാറ്റിനും ചാറ്റ് ജിപിടിയോടാണല്ലോ ആശ്രയിക്കുന്നത്. നാം ചോദിക്കുന്നതിനെല്ലാം ഉത്തരകിട്ടുമെന്നതാണ് ഇതിനെ വിശ്വസിക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്നത്.
എന്നാല്‍ നമ്മുടെ ഒഫിഷ്യല്‍ വിവരങ്ങള്‍, രഹസ്യങ്ങള്‍ ഇവയൊക്കെ പങ്കുവച്ചാല്‍ അത് ചാറ്റ് ജിപിട് രഹസ്യമായി സൂക്ഷിക്കുമോ? എന്നു സംശയിക്കുന്നവരുണ്ട്.
അവരോട് ഇല്ല എന്നു മാത്രമല്ല ചോദിക്കുന്നവര്‍ക്കെല്ലാം ഈ വിവരങ്ങള്‍ കൈമാറ്റം ചെയ്തേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിസയുടെ ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചാറ്റ് ജിപിടിയില്‍ അപ് ലോഡ് ചെയ്തു.
നടപടി വിവാദമായത് വാര്‍ത്തയായി. സംഭവം സുറക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചു എന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്കുന്ന വിവരം.
പൊതു ജനങ്ങള്‍ക്ക് ലഭ്യമായ ചാറ്റ് ജിപിടിയില്‍ നല്കുന്ന വിവരങ്ങള്‍ ഓപ്പണ്‍ എഐ എന്ന കമ്പനിയുമായി പങ്കുവെയ്ക്കുകയും അത് മറ്റ് ഉപഭോക്താക്കള്‍ക്ക് മറുപടി നല്‍കുന്നതിന് ഉപയോഗിക്കാനും സാധ്യതയേറും.
രഹസ്യ വിവരങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകാന്‍ ഇടയാകുന്നതാണ് എന്നാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍പ്പിക്കുന്നത്.
അതുകൊണ്ട് ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവര്‍ അല്പം ജാഗ്രത പുലര്‍ത്തണം.

