യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19 മുതൽ

Breaking News USA

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19 മുതൽ

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ

ഈ വർഷത്തെ സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളിൽ നടത്തപ്പെ ടുന്നതാണ്.

 

സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ (10502, Altonbury, Houston, TX, 77036) ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.

 

തനിക്കുണ്ടായിരുന്ന ഉന്നതമായ ജോലി ഉപേക്ഷിച്ചു പൂർണ സമയം സുവിശേഷ വേലക്കായി സമർപ്പിച്ചിരിക്കുന്ന, വേദ പണ്ഡിതൻ കൂടിയായ ഡോ.ജോർജ്‌ ചെറിയാന്റെ ആഴമേറിയ തിരുവചന പ്രഭാഷണങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനും പുതുക്കം പ്രാപിക്കുന്നതിനും ജാതി മത ഭേദമെന്യേ ഏവരേയും സുവിശേഷ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്; റവ. കെ.ബി. കുരുവിള – 281 636 0327 മത്തായി. കെ. മത്തായി – 281 277 1482

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.