റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍

റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍

Asia Breaking News Europe

റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍

യെരുശലേം: റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തില്‍ ഓപ്പറേഷന്‍ തുടരുന്നതിനിടയില്‍ അവര്‍ 200-ഓളം ടണല്‍ ഷാഫ്റ്റുകള്‍ നിശിപ്പിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ അവസാനത്തെ പ്രധാന റോക്കറ്റ് ഇന്‍വെന്ററി ഇല്ലാതാക്കുകയും ചെയ്തു.

ടെല്‍അല്‍ സുല്‍ത്താന്റെ ഭാഗങ്ങളിലും ഷിബുറയുടെ കിഴക്കന്‍ ഭാഗങ്ങളിലും ശേഷിക്കുന്ന രണ്ട് ഹമാസ് ബറ്റാലിയനുകള്‍ക്കെതിരായ അന്തിമ പോരാട്ടങ്ങള്‍ക്കൊപ്പം രണ്ടാഴ്ചയ്ക്കുള്ളില്‍ റാഫയെ മുഴുവന്‍ നിയന്ത്രിക്കുവാന്‍ സാധ്യതയുണ്ടെന്നും ഐഡിഎഫ് പ്രസ്താവിച്ചു.

ഐഡിഎഫ് അതിന്റെ 162-ാം ഡിവിഷന്‍ ബ്രിജിയുടെ നേതൃത്വത്തില്‍ വിശദീകരിച്ചു. 40 ദിവസത്തിലേറെയായി റാഫയില്‍ യുദ്ധം ചെയ്യുന്നു.

നിലവില്‍ നഗരത്തിന്റെ 60-70 ശതമാനം പ്രവര്‍ത്തന നിയന്ത്രണം നേടിയിട്ടുണ്ട്. ഏകദേശം 1.4 ദശലക്ഷം സിവിലിയന്മാരും തീരം, സെന്‍ട്രല്‍ ഗാസ, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലെ അല്‍-മുവാസിയിലേക്ക് പാലായനം ചെയ്തിട്ടുണ്ടെന്ന് ജനറല്‍ ഇറ്റ്സിക് കോഹന്‍ പറഞ്ഞു.

ഞായറാഴ്ച റാഫയില്‍ കമാന്‍ഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹമാസിനെ പരാജയപ്പെടുത്തുന്നതുവരെ ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തില്‍ പോരാട്ടം തുടരുമെന്ന് ഐഡിഎഫ് സതേണ്‍ കമാന്‍ഡ് മേധാവി മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍മാന്‍ഡ പറഞ്ഞു.