പാക്കിസ്ഥാനില്‍ സഭാ ആരാധനാ സമയത്ത് ആക്രമണം: 7 പേര്‍ക്ക് പരിക്ക്
ലാഹോര്‍ : പാക്കിസ്ഥാനില്‍ ഞായറാഴ്ച സഭാ ആരാധനാ സമയത്ത് പുറത്തുനിന്നെത്തിയ മുസ്ളീങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 7 വിശ്വാസികള്‍ക്കു പരിക്കേറ്റു.
മാര്‍ച്ച് 18-ന് പഞ്ചാബ് പ്രവിശ്യയിലെ ബുറേവാലായിലെ കിംഗ് ജീസസ് ചര്‍ച്ചിലാണ് ആക്രമണം ഉണ്ടായത്. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഹലിം ഫെറോസ് മസിയുടെ നേതൃത്വത്തില്‍ ആരാധന കഴിഞ്ഞു എല്ലാവരും ചര്‍ച്ച് വളപ്പില്‍ നില്‍ക്കുമ്പോള്‍ ഉച്ചയ്ക്കു 1 മണിയോടുകൂടി സ്ഥലവാസിയായ മുഹമ്മദ് ഷെറിഫ് എന്ന ആളുടെ നേതൃത്വത്തില്‍ 15 ഓളം പേര്‍ സഭാ വളപ്പില്‍ അതിക്രമിച്ചു കയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു.
ചില വിശ്വാസികള്‍ സഭയുടെ മുമ്പില്‍ ഒരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ അവരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയുമുണ്ടായി. മുഹമ്മദ് ഷെറീഫ് സഭയുടെ സെമിത്തേരി സ്ഥലത്തിന്റെ ഒരു ഭാഗം കയ്യേറി കന്നുകാലി ഫാം തുടങ്ങിയിരുന്നു. ഈ ഭാഗത്തേക്കുള്ള ഒരു വഴി ചൂണ്ടിയായി ഒരു ഫ്ളക്സ് ബോര്‍ഡും ചര്‍ച്ചിനു മുമ്പില്‍ സ്ഥാപിച്ചു.
ഈ വിഷയത്തില്‍ സഭാ ജനങ്ങളുമായി തര്‍ക്കവുമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റു ചിലരേയും കൂട്ടിവന്ന് വടികളും ആയുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തിനിടയില്‍ പാസ്റ്റര്‍ മസിഹ് പേലീസ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞതിനെത്തുടര്‍ന്നു പോലീസ് സ്ഥത്തെത്തി 10 പേര്‍ക്കെതിരെ കേസെടുത്തു.
ഇതില്‍ ഷെറിഫും 3 ആണ്‍മക്കളും പ്രതികളാണ്. മാരകായുധങ്ങളുമായി എത്തി കലാപത്തിനു ശ്രമം നടത്തി എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

