ഐ.പി.സി. ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗതിയിലേക്ക്
കുമ്പനാട് : ഐ.പി.സി. കുമ്പനാട് 92-മത് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗതിയിലേക്ക്.
ജനുവരി 17 ഞായര്‍ മുതല്‍ 24 ഞായര്‍ വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍പുരത്ത് വച്ച് നടക്കുന്ന കണ്‍വന്‍ഷന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്യും.
ഡോ. കെ.സി. ജോണ്‍ , ഡോ വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസ്, പാസ്റ്റര്‍ സാം ജോര്‍ജ്ജ്, പാസ്റ്റര്‍ കെ.സി. തോമസ്, പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ്, പാസ്റ്റര്‍ ഷിബു നെടുവേലില്‍ , പാസ്റ്റര്‍ ബാബു ചെറിയാന്‍ , പാസ്റ്റര്‍ രാജു മേത്ര തുടങ്ങിയവരും രാത്രി യോഗങ്ങളില്‍ പ്രസംഗിക്കും.
കൂടാതെ മറ്റു ദൈവദാസന്മാരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. 24-ന് രാവിലെ കര്‍ത്തൃമേശയ്ക്കും, സംയുക്ത ആരാധനയ്ക്കും ശേഷം കണ്‍വന്‍ഷന്‍ സമാപിക്കും.

