മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്ലത് തേങ്ങാപ്പാല്‍ – ഗവേഷകര്‍
കൊച്ചി: മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും നല്ലത് തേങ്ങാപ്പാല്‍ ആണെന്ന് ഗവേഷകര്‍ .
ഇതിന്റെ പശ്ചാത്തലത്തില്‍ തേങ്ങാപ്പാലിന് കൂടുതല്‍ പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് നാളീകേര വികസന ബോര്‍ഡ്. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് തേങ്ങാപ്പാലാണ്.
പശുവിന്‍ പാലിലെ ലാക്ടോസ് പല കുട്ടികള്‍ക്കും പിടിക്കത്തില്ല. എന്നാല്‍ തേങ്ങാപ്പാലില്‍ ഈ പ്രശ്നങ്ങള്‍ ഇല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുലപ്പാല്‍ കഴിഞ്ഞാല്‍ തേങ്ങാപ്പാലാണ് മികച്ച ആരോഗ്യ പാനീയമെന്ന് യു.എസ്. പോഷകാഹാര വിദഗ്ദ്ധന്‍ ഡോ. ജോഷ് ആക്സിന്റെ പഠനത്തില്‍ പറയുന്നു.
നാളീകേര ജ്യൂസും തേങ്ങാപ്പാലും ആരോഗ്യ പാനീയമായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങുകയാണ് നാളീകേര വികസന ബോര്‍ഡ്.

