ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു, ഐ.എസിനെതിരെ പോരടാന്‍

Breaking News Global Middle East

ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു, ഐ.എസിനെതിരെ പോരടാന്‍
ഹസാക്ക: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ താറുമാറാക്കിയ സിറിയയില്‍ സ്വന്തം സമൂഹത്തെ രക്ഷിക്കാന്‍ ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു.

 

കുര്‍ദ്ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് റിപ്പോര്‍ട്ട്. ഐ.എസിനെതിരെ പൊരുതുന്ന ഹസാക്കാ പ്രവിശ്യയിലാണ് സേന വിന്യസിച്ചിരിക്കുന്നത്.

 

പലരും മക്കളേയും, ഭര്‍ത്താവിനേയും, വീടും, കൂടും, ജോലിയുമൊക്കെ ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്.

 

രാജ്യം കലുഷിതമായി തുടരുന്നതിനിടയില്‍ തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചും അതിശൈത്യത്തെ അതിജീവിച്ചും സദാ തോക്കുമായി കാവല്‍ നില്‍ക്കുകയാണ് ഈ ക്രൈസ്തവ സ്ത്രീകള്‍ .

 

50 ഓളം ബിരുദ്ധധാരിണികള്‍ സംഘത്തില്‍ ഇതിനോടകം ചേര്‍ന്നു കഴിഞ്ഞു. അല്‍ ഖ്വാത്താനിയേ നഗരത്തിലാണ് ഇവര്‍ പരിശീലനം നേടുന്നത്.

ലോക ചരിത്രത്തിന്റെ ഭാഗമായ ടൈഗ്രീസ്, യൂഫ്രട്ടീസ് നദികളുടെ രണ്ടു കരകളിലായിട്ടാണ് വനിതാ സംരക്ഷണ സേന വിന്യസിക്കപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published.