സൂസൻ മാത്യു ഗാർലാണ്ടിൽ

സൂസൻ മാത്യു ഗാർലാണ്ടിൽ

Obituary

സൂസൻ മാത്യു ഗാർലാണ്ടിൽ അന്തരിച്ചു പൊതു ദര്ശനം ഏപ്രിൽ 9ന്

ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യു (70) അന്തരിച്ചു . പരേതരായ മങ്ങാരത്തിൽ വടവുകോട് കുര്യൻ വർക്കിയുടെയും അന്നാമ്മ വർക്കിയുടെയും മകളാണ് പരേത. 1999 മുതൽ ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് മിനിസ്ട്രി സഭാംഗമായിരുന്നു. ഇരുപത്തി എട്ടു വർഷത്തോളം കുടുംബ സമേതം ബോംബയിലെ മലാഡിലും വസായിലും ടി. പി. എം. സഭാംഗമായിരുന്നു.

മക്കൾ : സിനി മാത്യു- അൽഫി രാജു, ഡാനി മാത്യു- ഐറിൻ ജേക്കബ് , ബ്ലെസി മാത്യു- നിബിൻ വര്ഗീസ്സ് (എല്ലാവരും ഡാലസ്സ് .

കൊച്ചു മക്കൾ: ആരോൺ , എയ്ഞ്ചലാ , ജോനാഥൻ , ഡാനിയേൽ , ഈതെൻ

പൊതു ദര്ശനം : ഏപ്രിൽ ഒൻപതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7:00 ന് ന്യു ടെസ്റ്റമെന്റ് ചർച്ചിൽ (New Testament Church, 2545 John West Rd, Dallas, Tx 75228)

സംസ്കാര ശുശ്രൂഷ: ഏപ്രിൽ പത്തിന് (ശനിയാഴ്ച) രാവിലെ പത്തു മുതൽ ന്യു ടെസ്റ്റമെന്റ് ചർച്ച്

തുടർന്നു സണ്ണിവെയിലിൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

വേ ൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സൂസന്റെ നിര്യാണത്തിൽ അനുശോചിച്ചു .മക്കൾക്കും കൊച്ചുമക്കൾക്കും സുഹൃത്തുക്കൾക്കും സഭക്കും മറക്കാനാവാത്ത ഓർമ്മകൾ ബാക്കി നിർത്തി അനുഗ്രഹീത ആത്മീയ ജീവിതം കാഴ്ചവെച്ച സ്നേഹ വതിയായിരുന്നു സൂസൻ എന്ന് വേ ൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രോവിന്സിന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.