സുവി.റോയ് വർഗ്ഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കാസറഗോഡ്: കാസറഗോഡ് വിദ്യാനഗർ റോസ് വില്ലയിൽ സുവിശേഷകൻ റോയ് വർഗീസ് (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചെർക്കള ഐ പി സി സഭാംഗം ആണ്. സംസ്കാരം ഫെബ്രു. 23 നു തിങ്കളാഴ്ച രാവിലെ 10 ന് ചെർക്കള ഐപിസി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം പടുപ്പ് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ജോയ് വർഗീസ്
മക്കൾ: റിജോ റോയ്, സ്നേഹ റോയി, കൃപ റോയി.
മരുമക്കൾ: ജോബിൻ ജോസഫ്,റിയ റോയ്,നിമിൽ ജോസഫ്.
സഹോദരങ്ങൾ: സാം പുന്നവേലിൽ കോട്ടയം, ഷാജു ഓസ്ട്രലിയ, പ്രസാദ് വർഗീസ് എറണാകുളം.

