കോവിഡിനുശേഷം യുവാക്കളില്‍ പെട്ടന്നുള്ള മരണം കൂടുന്നതായി റിപ്പോര്‍ട്ട്

കോവിഡിനുശേഷം യുവാക്കളില്‍ പെട്ടന്നുള്ള മരണം കൂടുന്നതായി റിപ്പോര്‍ട്ട്

Breaking News India

കോവിഡിനുശേഷം യുവാക്കളില്‍ പെട്ടന്നുള്ള മരണം കൂടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: കോവിഡിനുശേഷം യുവാക്കളില്‍ പെട്ടന്നുള്ള മരണം വര്‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍ ‍) ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍ ‍.

18-നും 45-നും ഇടയിലുള്ളവരുടെ അകാരണമായതും പെട്ടന്നുള്ളതുമായ മരണങ്ങളെക്കുറിച്ച് രണ്ട് പഠനങ്ങളാണ് നടത്തുക. ഗുജറാത്തില്‍ നടക്കുന്ന ആഗോള പാരമ്പര്യ വൈദ്യ ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു.

കോവിഡിനുശേഷം മനുഷ്യരില്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ഇവ മരണത്തിനു കാരണമാകുന്നുണ്ടോയെന്നും പഠിക്കും.
ഹൃദയ സ്തംഭനം, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയാണ് ചെറുപ്പക്കാരില്‍ പെട്ടന്നുള്ള മരണത്തിന് കാരണമായി കാണുന്നത്.

ഇവയെക്കുറിച്ചും പഠനം നടത്തും. 18-നും 45-നും ഇടയിലുള്ളവരുടെ മരണത്തെക്കുറിച്ച് രാജ്യത്തെ 40 കേന്ദ്രങ്ങളില്‍ നിന്നായി ഐസിഎംആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഇത്തരത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. കേസ് കണ്‍ട്രോള്‍ സ്റ്റഡിയുടെ ഭാഗമായി മരിച്ചയാളുടെ അയല്‍പക്കങ്ങളില്‍ അതേ പ്രായവും അതേ സാഹചര്യങ്ങളുമുള്ള ആളുകളുടെ വിവരങ്ങളും ശേഖരിക്കും.

ഇവരുടെ ആരോഗ്യാവസ്ഥ താരതമ്യം ചെയ്യും. റിസ്ക് ഫാക്ടുകള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്താനും ഘടന കണ്ടെത്താനും ഇത് സഹായകരമാകുമെന്ന് ഡോ. ബഹല്‍ പറഞ്ഞു.