രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി

രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി

Breaking News India

രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: രാജ്യത്തെ മാതൃ മരണ അനുപാദം (എംഎം ആര്‍) 37 പോയിന്റ് കുറഞ്ഞതായി റിപ്പോര്‍ട്ട്.

2014-16-ല്‍ ഒരു ലക്ഷം പ്രസവങ്ങള്‍ക്ക് 130 മരണം ആയിരുന്നത് 2019-21-ല്‍ 93 ആയി കുറഞ്ഞു. 1990 മുതല്‍ 2023 വരെ ആഗോള തലത്തില്‍ ശിശു മരണ നിരക്ക് 48 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ 86 ശതമാനം കുറഞ്ഞു.

എസ്ആര്‍എസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ശിശു മരണ നിരക്ക് 2014-ല്‍ 1000 പേരില്‍ 39 ആയിരുന്നു. 2021-ല്‍ അത് 27 ആയി കുറഞ്ഞു.

സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) അടിസ്ഥാനമാക്കിയ 2019-21-ലെ മാതൃ മരണത്തെക്കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിന്‍ പ്രകാരം 20-29 പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ മാതൃ മരണ അനുപാദം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു പ്രത്യേക കാലയളവില്‍ ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ എത്ര മരണങ്ങള്‍ സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എംഎംആര്‍ നിര്‍വ്വചിച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.