മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തേക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു ഭോപ്പാല്‍

മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തേക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു

Breaking News India

മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തേക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു
ഭോപ്പാല്‍: മെയ് ആറിന് മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) രൂപീകരിച്ചു.

മദ്ധ്യപ്രദേശ് പോലീസ് ആസ്ഥാനം പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ സാമൂഹികമായി ദുര്‍ബ്ബലരും ദരിദ്രരുമായ പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രണയ ബന്ധത്തില്‍ കുടുക്കുക, വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക അല്ലെങ്കില്‍ മറ്റു പ്രലോഭനങ്ങള്‍ പോലുള്ള തന്ത്രങ്ങളിലൂടെ ആസൂത്രിതമായി ലക്ഷ്യം വച്ചിട്ടുണ്ട്. ഇത് അവരെ മാനസികമായും ശാരീരികമായും സാമൂഹികമായും ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നു എന്ന് രഹസ്യാന്വേഷണം ലഭിച്ചതായി പറയുന്നു.

ഈ സംഭവങ്ങളില്‍ ഭയം, സമ്മര്‍ദ്ദം അല്ലെങ്കില്‍ വഞ്ചന എന്നിവയിലൂടെ ഇരകളെ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുന്നതായി ആരോപിക്കപ്പെടുന്നു.

ക്രിസ്ത്യാനികളെയും മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വയ്ക്കുന്നതിനായി ഹിന്ദു ദേശീയ വാദ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നതിനുള്ള മറ്റൊരു തന്ത്രമാണിതെന്നു ക്രിസ്ത്യന്‍ നിരീക്ഷകര്‍ പറയുന്നു.

മദ്ധ്യ പ്രദേശിലെ ക്രിസ്ത്യന്‍ പീഢന കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ ഗോയല്‍ ധര്‍മ്മ, ദേശവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു എസ്ഐടി രൂപീകരിക്കുന്നുവെന്ന് പറഞ്ഞു.

എന്നിരുന്നാലും ന്യൂനപക്ഷ സമുദായങ്ങളെ ഭയപ്പെടുത്തുന്നതിനാണ് സംസ്ഥാനം ഇതു ചെയ്യുന്നതെന്നു ഇപ്പോള്‍ നമുക്കു കാണാന്‍ കഴിയും ധര്‍മ്മ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.