ബൊളീവിയ: കത്തോലിക്കര്‍ക്കുള്ള അതേ അവകാശം ഇനി സുവിശേഷ വിഹിത സഭകള്‍ക്കും

ബൊളീവിയ: കത്തോലിക്കര്‍ക്കുള്ള അതേ അവകാശം ഇനി സുവിശേഷ വിഹിത സഭകള്‍ക്കും

Breaking News Global

ബൊളീവിയ: കത്തോലിക്കര്‍ക്കുള്ള അതേ അവകാശം ഇനി സുവിശേഷ വിഹിത സഭകള്‍ക്കും
സുക്രി: ക്രിസ്ത്യന്‍ രാഷ്ട്രമെന്ന് അറിയപ്പെടുന്ന ബൊളീവിയയില്‍ നീതിയ്ക്കും നിയമത്തിനും ഇനി കത്തോലിക്കരെന്നോ പ്രൊട്ടസ്റ്റന്റ് വിശ്വാസികളെന്നോ ഉള്ള വേര്‍തിരിവ് അവസാനിപ്പിക്കുന്നു.

എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഇനി രാജ്യത്ത് തുല്യ അവകാശങ്ങളും നീതിയും ലഭിക്കുമെന്നുള്ള സുപ്രധാന തീരുമാനം ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

“രാജ്യത്തെ നിയമം ഇനി എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഒരുപോലെയായിരിക്കും. എല്ലാവര്‍ക്കും സമത്വമായിരിക്കും. ഒന്നാം തരക്കാരെന്നോ, രണ്ടാം തരക്കാരെന്നോ, രഹസ്യ സഭക്കാരെന്നോ വ്യത്യാസമില്ല. ഇപ്പോള്‍ കൂട്ടായ സമൂഹമാണ്”. പ്രസിഡന്റ് മൊറാലസ് പരഞ്ഞു. മൊറാലസ് 10 വര്‍ഷങ്ങള്‍ക്കു മുമ്പാണ് രാജ്യത്ത് വിവാദ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയ ഭരണഘടന സ്ഥാപിച്ചത്.

ബൊളീവിയ ഒരു മതേതര രാഷ്ട്രമാണ്. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ കത്തോലിക്കര്‍ക്ക് അമിത സ്വാതന്ത്യ്രം നല്‍കുകയും, ന്യൂനപക്ഷമായ പ്രൊട്ടസ്റ്റന്റുകളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു രാജ്യം. ഇതിനെതിരെ നിരവധി പോരാട്ടങ്ങളും പ്രതിഷേധങ്ങളും നടന്നു വരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് സുവിശേഷ വിഹിത സഭകളും പെന്തക്കോസ്തു സഭകളും ശക്തമായ വളര്‍ച്ചയിലാണ്. എന്നാല്‍ ഇതുവരെ സ്വാതന്ത്ര്യമില്ലായിരുന്നു. ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുകയോ, സഭായോഗങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു വിലക്കുകളോ അടിച്ചമര്‍ത്തല്‍ നടപടികളോ ഉള്ള സാഹചര്യങ്ങളായിരുന്നു.

രാജ്യത്ത് പ്രഖ്യാപിച്ച പുതിയ നിര്‍ദ്ദേശത്തെ പ്രൊട്ടസ്റ്റന്റ് സഭകള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു. വിവിധയിടങ്ങളില്‍ ആഹ്ളാദ പ്രകടനങ്ങള്‍ നടന്നു. ഇപ്പോള്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ചരിത്രപരമായ തീരുമാനമാണിത്. ലാപാസിലെ മെഗാ ചര്‍ച്ചായ എക്ലീഷ്യാ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ ആല്‍ബര്‍ട്ടോ സാല്‍സിഡോ പെനലോസ പറഞ്ഞു.

മദ്ധ്യ തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ജനങ്ങളില്‍ 78% പേരും റോമന്‍ കത്തോലിക്കരാണ്. 19% പേര്‍ പ്രൊട്ടസ്റ്റന്റു സഭക്കാരും. 3% പേര്‍ നിരീശ്വര വാദികളുമാണ്.