മുമ്പ് ചൈനയുടെ പ്രതിവിപ്ളവ യുവ നേതാവ്, ഇപ്പോള്‍ സുവിശേഷ വിപ്ളവ നേതാവ്

Breaking News Global Top News

മുമ്പ് ചൈനയുടെ പ്രതിവിപ്ളവ യുവ നേതാവ്, ഇപ്പോള്‍ സുവിശേഷ വിപ്ളവ നേതാവ്
ബീജിംഗ്: 29 വര്‍ഷം മുമ്പ് ചൈനീസ് ഗവണ്മെന്റിനെ പിടിച്ചുലയ്ക്കുകയും ലോകശ്രദ്ധ നേടിയതുമായ ചൈനീസ് പ്രതിവിപ്ളവമായ ടിയാനന്‍ സ്ക്വയര്‍ സമരത്തിനു നേതൃത്വം നല്‍കിയ വിപ്ളവ നേതാവ് ഇപ്പോള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷത്തിന്റെ വിപ്ളവ നേതാവ്.

ടിയാനന്‍മെന്‍ സ്ക്വയര്‍ വിദ്യാര്‍ത്ഥി പ്രതിഷേധ സംഘടനാ നേതാവായിരുന്ന ഷങ് ബോലിയാണ് ഇപ്പോള്‍ ചൈനയുടെ വിപ്ളവ മണ്ണില്‍ സുവിശേഷ വിപ്ളവം നയിക്കുന്ന ധീര യോദ്ധാവ്.
അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും സഭാ പാസ്റ്ററുമായ ഷങ് ബോലി ചൈനീസ് യൂണിവേഴ്സിറ്റി ചുങ് ചി കോളേജ് ചാപ്പലില്‍ നിറഞ്ഞുനിന്ന ജനത്തോടു ഉറക്കെ വിളിച്ചു പറഞ്ഞു “സുവിശേഷം ദൈവത്തിന്റെ ശക്തിയാണ്, യഥാര്‍ത്ഥ ശക്തി, അത് പാപത്തെ ക്ഷമിക്കുന്നു, രോഗ സൌഖ്യം നല്‍കുന്നു, മരണത്തെ കീഴ്പ്പെടുത്തുന്നു. റോമാ ലേഖനം 1:16-17 വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്.

“സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല, വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ, അതില്‍ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു” “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്ന വാക്യത്തെ ആസ്പദമാക്കി പ്രസംഗിച്ചു. സുവിശേഷം ദൈവത്തിന്റെ ശക്തിയാണ്. അത് സത്യമാണ്, അദ്ദേഹം പറഞ്ഞു.
1999-ല്‍ നടന്ന ടിയനന്‍മെന്‍ സ്ക്വയര്‍ സമരത്തെ ചൈനീസ് പട്ടാളം അടിച്ചമര്‍ത്തുകയുണ്ടായി. സമരത്തെ ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും അനുകൂലിക്കുകയുണ്ടായി. സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തു. എന്നാല്‍ നേതൃനിരയില്‍ നിന്ന ഷങ് ഓടിയൊളിക്കുവാനിടയായി.

വടക്കന്‍ ചൈനയിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞു. ഒരു വനിതാ കര്‍ഷകയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് ജോലി ചെയ്തു. ആ സ്ത്രീ ഒരു ഉറച്ച ക്രിസ്ത്യാനിയായിരുന്നു. അവര്‍ ‍, ഷങ്ങ് ചൈനീസ് സര്‍ക്കാര്‍ അന്വേഷിക്കുന്ന കുറ്റവാളിയാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ അവനോടു സുവിശേഷം പങ്കുവെയ്ക്കുകയും ദൈവത്തില്‍ ആശ്രയിക്കണമെന്ന് ഉപദേശവും നല്‍കി. ഷങ്ങ് അവിടെ സൂക്ഷിച്ചിരുന്ന ബൈബിള്‍ കണ്ടു, തുറന്നു വായിച്ചു. യോഹന്നാന്റെ സുവിശേഷമാണ് ആദ്യം വായിച്ചത്. 1:1-ല്‍ ആദിയില്‍ വചനം ഉണ്ടായിരുന്നു എന്ന വാക്യം.

പിന്നീട് ഈ ഭവനത്തില്‍നിന്നും റഷ്യയിലേക്കു പോകുവാന്‍ ശ്രമിച്ചു. ചൈനീസ് റഷ്യ അതിര്‍ത്തിയിലെ തണുത്തുറഞ്ഞ നദിയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു. ഈ സമയം നേരത്തെ തന്നെ താമസിപ്പിച്ച ക്രിസ്ത്യന്‍ സ്ത്രീയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തു. ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ ദൈവം രക്ഷിക്കും എന്നായിരുന്നു അത്. തന്റെ ആത്മഹത്യാ ശ്രമത്തില്‍നിന്നും പിന്മാറി റഷ്യയില്‍ താമസിച്ചു. 1989-1995 വരെ ഷങ്ങ് ഒരു വൃക്ക രോഗിയായിരുന്നു.

വൃക്കയില്‍ കാന്‍സര്‍ ബാധിച്ചതിനാല്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ 3 വര്‍ഷത്തെ ആയുസ്സ് മാത്രമേ വിധിച്ചിരുന്നുള്ളു. പിന്നീട് പല സ്ഥലങ്ങളിലും രഹസസ്യമായി സഞ്ചരിച്ചു. പീന്നീട് രക്ഷിക്കപ്പെട്ടു കര്‍ത്താവിനെ ആരാധിക്കുവാന്‍ തുടങ്ങി. ഇപ്പോള്‍ സഭയുടെ പാസ്റ്ററാണ്. ഹെയ്നോന്‍ജിയാങ് പ്രവിശ്യയിലെ വാങ്കുയിയാണ് ജന്മ സ്ഥലം. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്.