‘പത്ത് കല്‍പ്പനകള്‍ ‍, ബൈബിളിന്റെ കവറിന്റെ നിറം’ എന്നിവ അറിയാത്ത അഭയാര്‍ത്ഥികള്‍ക്ക് യു.കെ.യില്‍ പ്രവേശനമില്ല

Australia Breaking News Europe Global

‘പത്ത് കല്‍പ്പനകള്‍ ‍, ബൈബിളിന്റെ കവറിന്റെ നിറം’ എന്നിവ അറിയാത്ത അഭയാര്‍ത്ഥികള്‍ക്ക് യു.കെ.യില്‍ പ്രവേശനമില്ല
ലണ്ടന്‍ ‍: അറബി രാഷ്ട്രങ്ങള്‍ ‍, മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും പുതുതായി ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിച്ച് അഭയാര്‍ത്ഥികളായി ബ്രിട്ടനിലെത്തിയവര്‍ക്ക് തങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കാനായി അധികൃതര്‍ നടത്തുന്ന വില കുറഞ്ഞ “ഇന്‍റര്‍വ്യൂകള്‍ ‍” തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതായി പരാതി ഉയര്‍ത്തുന്നു.

 

ആഭ്യന്തര സംഘര്‍ഷങ്ങളും, യുദ്ധങ്ങളും, ദാരിദ്ര്യവും മൂലം പശ്ചിമ നാടുകളിലേക്ക് കുടിയേറുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ബ്രിട്ടനിലേക്കു വരുന്ന പുതു ക്രിസ്ത്യാനികളെയാണ് വിവാദ ഇന്റര്‍വ്യുകള്‍ നടത്തി നിരാശരാക്കുന്ന ഭരണകൂടത്തിന്റെ പ്രാകൃത നടപടികള്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.

 

ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് അവിടങ്ങളില്‍ കര്‍ത്താവിനെ സ്വതന്ത്രമായി ആരാധിക്കാനോ ഒരു നേരത്തെ ആഹാരം പോലും കഴിക്കുവാനോ നിവൃത്തിയില്ലാത്തവര്‍ക്കാണ് ക്രൈസ്തവ ഭൂരിപക്ഷ ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തുനിന്നും നേരിടുന്ന വേദനകള്‍ പങ്കു വെയ്ക്കുന്നത്.

 

ബ്രിട്ടനില്‍ അഭയാര്‍ത്ഥികളായി എത്തുന്ന ഇത്തരം ക്രൈസ്തവരെ, അവര്‍ യഥാര്‍ത്ഥ വിശ്വാസത്തിന്റെ ഉടമകളാണോ എന്നു പരീക്ഷിക്കാനായി അധികാരികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ പാവം വിശ്വാസികളെ കുഴയ്ക്കുന്നു. ചിലരോട് പത്തു കല്‍പ്പനകള്‍ പറയാന്‍ ആവശ്യപ്പെടും.

 

ഇവര്‍ ക്രൈസ്തവ വിശ്വാസത്തില്‍ വന്നിട്ട് ഏറെ നാളുകളാകാത്തതുകൊണ്ട് വചന പരിജ്ഞാനം കുറവായിരിക്കും. അതുകൊണ്ട് ഈ സാധുക്കള്‍ക്ക് പത്തു കല്‍പ്പനകള്‍ ശരിയായി പറയാന്‍ കഴിഞ്ഞുവെന്നു വരികയില്ല. അക്കാരണത്താല്‍ അവരെ തിരിച്ചയയ്ക്കുന്നു. അതുപോലെ ചിലരോട് ചോദിച്ച ചോദ്യം ബഹു കേമമാണ്. ബൈബിളിന്റെ പുറം കവറിന്റെ നിറം എന്താണെന്നാണ്.

 

ബൈബിളിന് പല നിറത്തിലുള്ള പുറം കവര്‍ ഉണ്ടെന്നും എന്റെ കൈവശം ഉള്ള ബൈബിളിനു ചുവപ്പു നിറം ഉള്ളതാണെന്നും പറഞ്ഞപ്പോള്‍ ഇന്‍റര്‍വ്യൂവില്‍ തോറ്റതായി അവര്‍ പറഞ്ഞു. ഇറാനില്‍ പുതുതായി രക്ഷിക്കപ്പെട്ടു വന്ന മുഹമ്മദ് വളരെ വേദനയോടെ പറഞ്ഞു.

 

പല അറബി രാജ്യങ്ങളിലും രഹസ്യ കേന്ദ്രങ്ങളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ഇവിടങ്ങളില്‍ ആത്മാക്കള്‍ കര്‍ത്താവിങ്കലേക്കു കടന്നു വരുന്നത് സുവിശേഷ വേലക്കാരുടെ നിരന്തര പ്രാര്‍ത്ഥനകളും ക്ലേശം നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുമാണ്. ഇവിടങ്ങളില്‍ ബൈബിള്‍ കൈവശം വച്ചിരിക്കുന്നതു കണ്ടാല്‍ ജയില്‍ ശിക്ഷയാണ് അനുഭവം.

 

ഇങ്ങനെ പല പ്രതിസന്ധികളേയും അതീജീവിച്ചു കടന്നു വരുന്ന ആത്മാക്കള്‍ക്ക് താങ്ങും തണലും ആശ്രയവും നല്‍കേണ്ട ക്രൈസ്തവ രാജ്യങ്ങളില്‍ അവര്‍ക്ക് മനോവേദനയുണ്ടാക്കുന്ന അനുഭവങ്ങള്‍ നല്‍കിയാല്‍ മറ്റ് ആത്മാക്കള്‍ കൂടി രക്ഷയിങ്കലേക്കു കടന്നു വരുവാന്‍ മടി കാണിക്കുമെന്നുള്ള സത്യം ഈ പാരമ്പര്യ ക്രൈസ്തവര്‍ക്ക് അറിയാത്തത് കഷ്ടം.

Leave a Reply

Your email address will not be published.