ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍
വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍ .
ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരും, മുസ്ലീങ്ങളും അതുപോലെ ദളിത് വിഭാഗങ്ങളും വലിയ പീഢനങ്ങള്‍ക്കിരയാകുന്നതായി സെനറ്റര്‍മാര്‍ ആരോപിച്ചു.
സെനറ്റഫോറിന്‍ റിലേഷന്‍ കമ്മിറ്റി ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് ഹിയറിംഗ് നടത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ മോശം സ്ഥിതിയെക്കുറിച്ച് ചില സെനറ്റര്‍മാര്‍ ആരോപണം ഉന്നയിച്ചത്.
ഇന്ത്യയിലെ ക്രൈസ്തവര്‍ വിവിധ സ്ഥലങ്ങളില്‍ പീഢനങ്ങള്‍ നേരിടുന്നതായും ഭരണകൂടം ഇതിനു പലപ്പോഴും മൗന സമ്മതം നല്‍കുന്നതായും ചില അംഗങ്ങള്‍ ആരോപിച്ചു. ക്രൈസ്തവ പുരോഹിതന്മാര്‍ , പാസ്റ്റര്‍മാര്‍ , വിശ്വാസികള്‍ എന്നിവര്‍ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു.
ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുകയുണ്ടായി. ഇതെല്ലാം ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വന്നു.