യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു
ലണ്ടന്‍: യു.കെ.യിലെ ബോണ്‍ മൌത്തിലെ അബോര്‍ഷന്‍ ക്ളിനിക്കിനു ചുറ്റുമുള്ള ബഫര്‍ സോണിനുള്ളില്‍ പ്രാര്‍ത്ഥനയും ബൈബിള്‍ വായിക്കല്‍ തുടങ്ങിയ ആത്മീക പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റകരമാക്കുന്നത് നിയമപരമാണെന്ന് ഹൈക്കോടതി വിധിച്ചു.
ക്രിസ്ത്യന്‍ ലിഗല്‍ സെന്ററിന്റെ (സിഎല്‍സി) പിന്തുണയോടെ 40 ഡേയ്സ് ഫോര്‍ ലൈഫ് ബോണ്‍ മൌത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരായ ക്രിസ്ത്യന്‍ കണ്‍സേണും ലിവിയ- ടോസിസി-ബോള്‍ട്ടും ബഫര്‍ സോണിനെതിരെ നിയമപരമായ വെല്ലുവിളി ഉയര്‍ത്തി.
സ്പേസ് പ്രൊട്ടക്ഷന്‍ ഓഡെര്‍ (പിഎസ്പിഒ) പ്രകാരം ബോണ്‍ മൌത്ത്, ക്രൈസ്റ്റ് ചര്‍ച്ച്, പൂള്‍ കൌണ്‍സില്‍ ഗര്‍ഭഛിദ്ര സൌകര്യത്തിനു ചുറ്റും കഴിഞ്ഞ ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ 150 മീറ്റര്‍ എക്സ്ക്ളൂഷന്‍ സോണിന്റെ സാദ്ധ്യതയെ അവര്‍ എതിര്‍ത്തു.
ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡ്വൈസറി ഗ്രൂപ്പ് നടത്തുന്ന ക്ളിനിക്കിന്റെ 150 മീറ്ററിനുള്ളില്‍ ജാഗ്രത, പിന്തുണ, വാഗ്ദാനം, പ്രാര്‍ത്ഥന എന്നിവ കുറ്റകരമാക്കുന്നു.
പിഎസ്പിഒയ്ക്കു പിഴയും ആറു മാസം വരെ തടവും ലഭിക്കും. ബോണ്‍മൌത്ത് ബഫര്‍ സോണിനുള്ളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പൊതു ഇടങ്ങളിലെക്കും, സ്വകാര്യ വീടുകളിലേക്കും വ്യാപിക്കുന്നു.
ഇതുമൂലം സ്വന്തം വീടിന്റെ പരിധിക്കുള്ളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ പ്രാര്‍ത്ഥിച്ചതിനു താമസക്കാരെ ജയിലിലേക്കു അയയ്ക്കുന്നതിനു ഇടയാക്കുമെന്നു വാദത്തിനിടയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രിയ വില്യംസ് പറഞ്ഞു.