ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

Breaking News Europe Global

ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

ന്യുയോര്‍ക്ക്: യു.എസിലെ പ്രമുഖ നഗരമായ ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം.

കെട്ടിടങ്ങളുടെ അസാധാരണമായ ഭാരം കാരണമാണിത്. സമുദ്ര നിരപ്പില്‍നിന്നുള്ള നഗരത്തിന്റെ ഉയരം ഓരോ വരര്‍വും ശരാശരി 1-2 മില്ലീമീറ്റര്‍ കുറയുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍.

ചില പ്രദേശങ്ങള്‍ ഈ നിരക്കിന്റെ ഇരട്ടിയിലധികം വേഗത്തില്‍ മുങ്ങുകയാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള താപനം കാരണമുണ്ടാകുന്ന സമുദ്ര ജല നിരപ്പിന്റെ വര്‍ദ്ധന നഗരം മുങ്ങുന്നതിന്റെ ആഘാതം ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ശക്തിപ്പെട്ടതോടെ ന്യുയോര്‍ക്ക് നഗരത്തിനോട് ചേര്‍ന്നുള്ള ജലനിരപ്പ് ഏകദേശം ഒമ്പത് ഇഞ്ച് അല്ലെങ്കില്‍ 22 സെന്റീമീറ്റര്‍ ഉയര്‍ന്നു.

പ്രശാന്തമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗും ക്രിസ്ളര്‍ ബില്‍ഡിംഗും ഉള്‍പ്പെടുന്ന നഗരത്തിന്റെ ഘടനകള്‍ക്ക് ആകെ 1-68 ടണ്‍ പൌണ്ട് ഭാരമുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇത് ഏകദേശം 140 ദശലക്ഷം ആനകളുടെ ഭരത്തിന് തുല്യമാണ്.

ഏറ്റവും വലിയ കെട്ടിടങ്ങളില്‍ പലതും സ്കിസ്റ്റ് പോലുള്ള ഉറച്ച അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുമ്പോള്‍ മറ്റ് ചിലത് മണല്‍ ‍, കളിമണ്ണ് എന്നിവയുടെ മിശ്രിതം ചേര്‍ന്നാണ് നിര്‍മ്മിച്ചിട്ടുള്ളത്.

മണ്ണ് എത്രത്തോളം മൃദുവാണോ അത്രത്തോളം കെട്ടിടത്തില്‍നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.