ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം നല്‍കണമെന്ന് ഒബാമ വീണ്ടും

Breaking News Middle East Top News

ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം നല്‍കണമെന്ന് ഒബാമ വീണ്ടും
വാഷിംങ്ടണ്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തി 8 വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് ഉടന്‍ മോചനം നല്‍കണമെന്ന് യു.എസ്. പ്രസിഡന്റ് ബാറാക്ക് ഒബാമ ഇറാനോട് ആവശ്യപ്പെട്ടു.

 

രണ്ടര വര്‍ഷമായി ഇറാന്‍ ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ സയീദ് അബദീനിയുടെ മോചനത്തിനായാണ് ഒബാമ ഇറാനോട് ആവശ്യപ്പെട്ടത്. ഇറാന്‍ പൌരനായ സയീദ് 20-ാം വയസിലാണ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായത്.

 

പിന്നീട് യു.എസ്. പൌരയായ നഗ്മയെ വിവാഹം കഴിച്ചു. ഇരുവരും ഇറാനില്‍ സഭാ ശുശ്രൂഷയിലായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഏതാനും മാസം മുമ്പും ഒബാമ സയീദിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.