ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ്
ഇന്ന് ശരീരഭാരം കുറയ്ക്കാനായി വിപണിയില്‍ നിരവധി മരുന്നുകളുണ്ട്.
എന്നാല്‍ വിപരീത ഫലങ്ങളൊന്നുമില്ലാതെ തടികുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിനായി മധുരം അമിതമായി ഉപയോഗിക്കുന്ന ശീലം കുറയ്ക്കുക.
മധുരത്തിനു പകരം തേന്‍ ഉപയോഗിക്കാം. അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും കറുവാപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ബട്ടര്‍ ഫ്രൂട്ട്, അഥവാ അവക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ് ഇവ വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പ് പുറന്തള്ളുവാന്‍ സഹായിക്കും.
വിശപ്പറിയാതിരിക്കുവാനും ഇതു നല്ലതാണ്. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇത് നല്ലതാണ്.
നട്സ് അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ എളുപ്പ വഴിയാണ്. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കും.
വെള്ളരിയിലെ നാരുകള്‍ വിശപ്പു മാറ്റും. സുഗമമായ ദഹനത്തിനും സഹായിക്കും.

