കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്

Breaking News Global India

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ലോകം തെറ്റായ ദിശയിലേക്കെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ പ്രതിദിനം ശരാശരി 20 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടാകുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ലോക കാലാവസ്ഥാ സംഘടനയുമായി ചേര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ ഏറ്റവും പുതിയ പഠനം അനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്റെ ബഹിര്‍ഗമന തോത് വര്‍ദ്ധിക്കുകയാണ്.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങളില്‍ അഞ്ചിരട്ടി വര്‍ദ്ധനയുണ്ടായെന്നും പ്രതിദിനം ശരാശരി 115 പേര്‍ മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാനിലെ ജലപ്രളയം, യൂറോപ്പിലെ ഉഷ്ണ തരംഗം, ആഫ്രിക്ക, ചൈന, അമേരിക്ക എന്നിവിടങ്ങളിലുണ്ടായ വരള്‍ച്ച തുടങ്ങിയവയെല്ലാം ഗുട്ടറസ് ചൂണ്ടിക്കാട്ടി.

വ്യവസായ വിപ്ളവത്തിന് മുമ്പുള്ളതിനേക്കാള്‍ ആഗോള താപനില വര്‍ദ്ധിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസായി മാറാനുള്ള സാദ്ധ്യത 48 ശതമാനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികള്‍ നേരിടാന്‍ നിരവധി സര്‍ക്കാരുകള്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഇതിനാല്‍ മരണ നിരക്ക് കുറയുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ തോത് വര്‍ദ്ധിക്കുകയാണ്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 7.5 ശതമാനം വര്‍ദ്ധിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.