യിസ്രായേല്‍-യു.എസ്. വ്യോമ മേധാവിത്വം; ഇറാനിയന്‍ മിസൈല്‍ ആക്രമണം 90 ശതമാനം കുറച്ചു.

യിസ്രായേല്‍-യു.എസ്. വ്യോമ മേധാവിത്വം; ഇറാനിയന്‍ മിസൈല്‍ ആക്രമണം 90 ശതമാനം കുറച്ചു.

Asia Breaking News West Asia

യിസ്രായേല്‍-യു.എസ്. വ്യോമ മേധാവിത്വം; ഇറാനിയന്‍ മിസൈല്‍ ആക്രമണം 90 ശതമാനം കുറച്ചു.

യുദ്ധത്തില്‍ ആദ്യ ദിവസം മുതല്‍ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം ഏകദേശം 90 ശതമാനം കുറഞ്ഞുവെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ പറഞ്ഞു.

യിസ്രായേല്‍ അമേരിക്കന്‍ സൈന്യങ്ങള്‍ രാജ്യത്ത് ഏതാണ്ട് 90 ശതമാനം വ്യോമ മേധാവിത്വം സ്ഥാപിച്ചിരിക്കുകയാണ്. ബാലസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ 90 ശതമാനം, ഡ്രോണ്‍ ആക്രമണങ്ങള്‍ 83 ശതമാനംവും കുറഞ്ഞെന്ന് വ്യാഴാഴ്ച നടന്ന ഒരു ബ്രീഫിംഗില്‍ അഡ്മിറല്‍ ബ്രാഡ്കൂപ്പര്‍ പറഞ്ഞു.

ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ ഏകദേശം 60 ശതമാനവും ഇതിനകം നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് യിസ്രായേല്‍ പ്രതചിരോധ സേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാന്‍ സമീര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് വളരെ വിലപ്പെട്ട ഒരു നേട്ടമാണ്. ഇത് ആഭ്യന്തര മേഖലയിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുകയും നിരവധി ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നു.

ഭീഷണി പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല. അദ്ദേഹം പറഞ്ഞു. മിഷന്‍ ആരംഭിച്ചശേഷം യിസ്രായേലി വ്യോമസേന ഏകദേശം 2500 ആക്രമണങ്ങള്‍ നടത്തുകയും 9000 ത്തിലധികം യുദ്ധോപകരണങ്ങള്‍ വര്‍ഷിക്കുകയും ചെയ്തു.

വലിയ ആഘാതങ്ങള്‍ നേരിട്ട ഇറാന്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.