മണിപ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2,694 കുട്ടികള്‍
ഇംഫാല്‍ : വംശീയ കലാപത്തെത്തുടര്‍ന്ന് മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 50,000 പേരില്‍ 12694 പേര്‍ കുട്ടികളാണ്. ഇവരില്‍ നൂറോളം കുട്ടികള്‍ കടുത്ത മാനസീകാഘാതം നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് പ്രൊഫഷണല്‍ കൌണ്‍സിലിംഗ് അനിവാര്യമാണെന്നും സംസ്ഥാന സാമൂഹിക ക്ഷേമ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മനോരോഗ വിദഗ്ദ്ധരും അടങ്ങിയ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കൌണ്‍സിലിംഗ് നല്‍കി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കലാപത്തിനു സാക്ഷികളാകേണ്ടി വന്നതിന്റെയും വീടുകളില്‍നിന്നും രക്ഷപെട്ടോടി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നതിന്റെയും ഫലമായി കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും വിഷാദ രോഗമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കൌണ്‍സിലിംഗിനു വിധേയരാക്കിയ കുട്ടികളില്‍ മാറ്റം പ്രകടമാണെന്നും അവര്‍ വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്കു പ്രവേശിക്കുമെന്നും സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എന്‍ .ജി. ഉത്തംസിംഗ് പറഞ്ഞു.
എല്ലാ ജില്ലകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിനു കീഴില്‍ കൌണ്‍സിലിംഗ് വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി ദയനീയമാണെന്നും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കുട്ടികള്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെ ലഭ്യമാക്കണെന്നും അടുത്തിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച യൂണിസെഫ് സംഘം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

