യുക്രൈന്‍ യുദ്ധത്തെ എതിര്‍ത്തതിനു വേട്ടയാടപ്പെട്ട പ്രമുഖ പാസ്റ്റര്‍ റഷ്യയില്‍നിന്നും രക്ഷപെട്ടു

യുക്രൈന്‍ യുദ്ധത്തെ എതിര്‍ത്തതിനു വേട്ടയാടപ്പെട്ട പ്രമുഖ പാസ്റ്റര്‍ റഷ്യയില്‍നിന്നും രക്ഷപെട്ടു

Asia Breaking News

യുക്രൈന്‍ യുദ്ധത്തെ എതിര്‍ത്തതിനു വേട്ടയാടപ്പെട്ട പ്രമുഖ പാസ്റ്റര്‍ റഷ്യയില്‍നിന്നും രക്ഷപെട്ടു

മോസ്ക്കോ: യുക്രൈനില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പൌരന്മാരെ നിശ്ശബ്ദരാക്കാന്‍ റഷ്യ എന്തു ഹീന മാര്‍ഗ്ഗങ്ങളും അടിച്ചമര്‍ത്തലുകളും പ്രയോഗിക്കുന്നു എന്നതിനു തെളിവാണ് രക്ഷപെട്ട ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററുടെ അനുഭവം.

ഇത്തരത്തില്‍ ആയിരക്കണക്കിനു യുദ്ധ വിരുദ്ധ പ്രവര്‍ത്തകരെയാണ് ക്രംലിനില്‍ എത്തിച്ചിരിക്കുന്നത്. അവരില്‍ ഏറ്റവും ആദരണീയനും അറിയപ്പെടുന്ന സുവിശേഷ പ്രവര്‍ത്തകനുമായ യൂറി സിപ്കോ ഉള്‍പ്പെടെ നിരവധി ക്രിസ്ത്യാനികള്‍ രാജ്യം വിട്ടു പോകേണ്ടി വന്നു. ഇപ്പോള്‍ പാസ്റ്റര്‍ സിപ്കോ ഒളിവിലാണ്.

ഞാന്‍ ഒരു തിരയപ്പെട്ട വ്യക്തിയാണ്. സുരക്ഷാ സേവന ഏജന്റുമാര്‍ രാജ്യത്തുടനീളം എന്നെ തിരയുന്നു. ഞാന്‍ റഷ്യയിലേക്കു കാലെടുത്തു വയ്ക്കുന്ന നിമിഷം എന്നെ അറസ്റ്റു ചെയ്യും. സിപ്കോ ഒരു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തോട് പറഞ്ഞു.

റഷ്യയുടെ സൈന്യത്തെയും യുക്രൈനിലെ അവരുടെ പ്രവര്‍ത്തനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് ആഗസ്റ്റ് 8-ന് റഷ്യയുടെ എഫ്എസ്ബി ഏജന്റുമാര്‍ മോസ്കോയിലെ സിപ്കോയുടെ വീട്ടില്‍ റെയ്ഡു നടത്തി.

കത്തുകള്‍ ‍, പുസ്തകങ്ങള്‍ ‍. ഡയറികള്‍ ഉള്‍പ്പെടെ വിലപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുത്തുകൊണ്ടു പോയി. ഇതേ സമയത്തു തന്നെ മോസ്ക്കോയില്‍ നിന്നും 3 മണിക്കൂര്‍ ദൂരം തെക്ക് ഒരി സുവിശേഷ വിഹിത സഭയില്‍ സമാനമായ റെയ്ഡു നടത്തി പാസ്റ്ററെ ചോദ്യം ചെയ്തു.

റഷ്യയില്‍ ഏറ്റവും അറിയപ്പെടുന്ന പാസ്റ്ററായ യൂറി സിപ്കേ റഷ്യ യുക്രൈനിനെതിരെ പടപ്പുറപ്പാട് നടത്തിയ ആദ്യ ദിവസം തന്നെ അധിനിവേശത്തെ വിമര്‍ശിക്കുകയും യുദ്ധം അവസാനിപ്പിക്കുവാന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ്.

അതിനാല്‍ തന്നെ കണ്ണിലെ കരടായിട്ടാണ് സിപ്കോയെ കാണുന്നത്. സിപ്കോയെപ്പോലെ ഏകദേശം 21,000ത്തിലധികം ആളുകളെയാണ് റഷ്യ യുദ്ധ വിരുദ്ധരായും വിദേശ ഏജന്റുമാരായും മുദ്ര കുത്തി ജയിലില്‍ അടച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.