പുരാതന യിസ്രായേല്യരുടെ ‘യാഹ്വേ’ ആരാധന ശരിവെച്ച് ഗവേഷകരുടെ കണ്ടെത്തല്‍
യെരുശലേം: ഏബാല്‍ പര്‍വ്വതത്തിലെ യോശുവയുടെ യാഗപീഠവുമായി ബന്ധപ്പെട്ടുള്ള ഒരു പുരാവസ്തു പദ്ധതിയില്‍ കണ്ടെത്തിയ ഒരു ചെറിയ ഈയത്തകിടില്‍ (അമ്യുലെറ്റ്) അതില്‍ ദൈവികതയുടെ ഏറ്റവും പുരാതനമായ പ്രോട്ടോ-ഹെബ്രെയ്ക് ലിഖിതം ഉണ്ടെന്ന് പുപരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു. ഇതില്‍ കൊത്തിയിരിക്കുന്ന പേര് ‘യഹോവ’ ഹീബ്രു ഭാഷയില്‍ യാഹ്വേ എന്നാണ്.
യെരുശലേമിലെ ബൈബിള്‍ കുന്നില്‍നിന്ന് ഹിസ്കിയാ രാജാവിന്റെ കാലത്തെ ‘പുരോഹിതന്‍ അനുഗ്രഹിക്കുന്ന’ വെള്ളി കംഭങ്ങള്‍ വെസ്റ്റ് ബാങ്കിലെ വടക്കന്‍ ശമര്യയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിരുന്നു.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് വടക്കന്‍ സുഡാനില്‍ (അന്നത്തെ അപ്പര്‍ ഈജിപ്റ്റ്) കണ്ടെത്തിയ ഈജിപ്ഷ്യന്‍ ഹൈറോഗ്ളിഫിക്സില്‍ , ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന ദൈവത്തിന്റെ എബ്രായ നാമമായ ‘യഹോവ’ എന്ന പുരാതന കൊത്തുപണിയാണ് പുതിയ കണ്ടെത്തല്‍ .
ബൈബിള്‍ പറയുന്നതുപോലെ ഈ സൃഷ്ടാവായ ദൈവത്തിന്റെ യിസ്രായേല്യ ആരാധന വളരെക്കാലമായി നിലവിലുണ്ട് എന്നതിന് ഏറ്റവും പുതിയതും ആഴമുള്ളതുമായ തെളിവുകള്‍ ഈ തകിടിലൂടെ നല്‍കുന്നുവെന്ന് യിസ്രായേലിനെ അനുകൂലിക്കുന്ന സ്ഥാപനമായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി യെരുശലേം (ഐസിഇജെ) അഭിപ്രായപ്പെട്ടു.
‘യഹോവ’ എന്ന ദൈവ നാമം ഹീബ്രു ബൈബിളില്‍ ആയിരക്കണക്കിനു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അത് സാധാരണയായി കര്‍ത്താവ്, അഡോണായ് അല്ലെങ്കില്‍ യഹോവ എന്നിങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ അമൂല്യ നിധി കണ്ടെത്തിയ മൌണ്ട് ഏബാല്‍ വെസ്റ്റ് ബാങ്കിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍ ഒന്നാണ്. സമുദ്ര നിരപ്പില്‍നിന്ന് 940 മീറ്റര്‍ (3080 അടി) ഉയരമുണ്ട്.
ചെറുതും മടക്കിയതുമായ തകിട് 2019-ല്‍ ഏബാല്‍ പര്‍വ്വതത്തിലെ യോശുവയുടെ അള്‍ത്താരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചെടുത്ത കൊള്ള വസ്തുക്കളില്‍നിന്നാണ് കണ്ടെത്തിയത്. എന്നിട്ടും അതിന്റെ ചില ഭാഗങ്ങള്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇത് ചെക്ക് റിപ്പബ്ളിക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായറിറ്റിക്കല്‍ ആന്‍ഡ് അപ്ളൈഡ് മെക്കാനിക്സിലേക്ക് മാറ്റി.
ലോക്കറിനകത്തും പുറത്തും കൊത്തിവെച്ച വാക്കുകള്‍ മനസ്സിലാക്കാന്‍ വിപുലമായ എക്സ്റേ ഇമേജിംഗ് ഉപയോഗിച്ചു. തുടര്‍ന്നാണ് പുരാതന യിസ്രായേല്യ യഹോവയെ ആരാധിച്ചതിന്റെ തെളിവ് നിരത്താനായത്.
സങ്കീര്‍ത്തനം 83:18 പോലുള്ള ബൈബിള്‍ വാക്യങ്ങളുടെ മറ്റൊരു സ്ഥിരീകരണമാണിതെന്നു ഐസിഇജെ പറയുന്നു. ഈ അമ്യുലെറ്റില്‍ 40 പ്രോട്ടോ ആല്‍ഫബെറ്റിക് അക്ഷരങ്ങള്‍ അടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

