ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്

Breaking News Kerala Top News

ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്
കോട്ടയം: നാനാ തുറകളിലുള്ള ഉദ്യോഗസ്ഥരുടെയും റിട്ടയര്‍ ചെയ്തവരുടെയും, കുടുംബാംഗങ്ങളുടെയും ആത്മീക നവീകരണവും അതുവഴിയുള്ള സാമൂഹിക പുരോഗതിയും ലക്ഷ്യമാക്കിയുള്ള എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെലോഷിപ്പിന്റെ ഇരുപത്തിനാലാം (24)  വാര്‍ഷികത്തോടനുബന്ധിച്ചൊരുക്കുന്ന ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കോട്ടയം റെയില്‍വേസ്റ്റേഷനു സമീപമുള്ള എം.റ്റി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഇപിപിഎഫ് ഓണററി പ്രസിഡന്‍റ് റവ. മാത്യു സ്കറിയയുടെ അദ്ധ്യക്ഷതയില്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചാര്‍ലി മാത്യു ഐടിഎസ് ഉദ്ഘാടനം ചെയ്യും.

ശ്രീമതി തങ്കമ്മ ഏബ്രഹാം (ചെന്നൈ), റവ. റോയി മാര്‍ക്കര, പ്രൊഫ. റോയി വി. പോള്‍ എന്നിവര്‍ പ്രസംഗിക്കും
ഡോ. ബ്ലസ്സന്‍ മേമനയും ഇപിപിഎഫ് ക്വയറും ഗാനങ്ങളാലപിക്കും. ഇവാ. എം.സി. കുര്യന്‍ ‍, ബ്രദര്‍ പി.വി. വര്‍ഗീസ്, എം.ഐ. തോമസ്, ജോണ്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തിരുവചന സ്നേഹികളായ ഏവര്‍ക്കും പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ ‍: 9349503660.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.