യെരുശലേം ദൈവാലയം: ട്രമ്പും, പുടിനും കോരെശ് രാജാവിനെപ്പോലെയാകണമെന്ന് സന്നിദ്രീം സംഘം

Breaking News Global Middle East

യെരുശലേം ദൈവാലയം: ട്രമ്പും, പുടിനും കോരെശ് രാജാവിനെപ്പോലെയാകണമെന്ന് സന്നിദ്രീം സംഘം
യെരുശലേം: യിസ്രായേലിന്റെ വാഗ്ദത്ത മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള മഹത്തായ പദ്ധതിക്ക് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പും, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും ബൈബിളിലെ കോരെശ് രാജാവിനെപ്പോലെ പെരുമാറണമെന്ന് യിസ്രായേല്‍ സന്നിദ്രീം സംഘത്തിന്റെ കത്ത്.

 

പഴയ യെരുശലേം ദൈവാലയം നിന്നിരുന്ന സ്ഥലത്തുതന്നെ പുതിയ ദൈവാലയം പുനര്‍ നിര്‍മ്മിക്കാനായി യിസ്രായേല്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് കരുക്കള്‍ നീക്കുന്നതിനിടയിലാണ് ദൈവീക വാഗ്ദത്തത്തിന്റെ സാക്ഷാത്ക്കാരത്തിനായി ലോക നേതാക്കള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് സന്നിദ്രീം സംഘം അയച്ചത്.

 
“യെരുശലേമില്‍ യഹൂദ ദൈവാലയം പുനഃസ്ഥാപിക്കാനുള്ള ദൈവവചനത്തിന്റെ നിവര്‍ത്തീകരണത്തിനായി അണി ചേരുക” കോരെശ് രാജാവിനെപ്പോലെ തീഷ്ണത കാണിക്കണമെന്ന് എസ്രാ 1;1-21 വരെ യുള്ള വേദഭാഗത്തെ ആസ്പദമാക്കിയാണ് സന്നിദ്രീം സംഘം ട്രമ്പിനും, പുടിനും പ്രത്യേകമായി അയച്ച കത്തില്‍ ആവശ്യപ്പെട്ടതെന്ന് സന്നിദ്രീം സംഘം വക്താവ് റബ്ബി പ്രൊഫസര്‍ ഹില്ലേല്‍ വെയ്സ് പറഞ്ഞു.

 

കഴിഞ്ഞ യു.എസ്. തിരഞ്ഞെടുപ്പു കാലത്ത് ഡൊണാള്‍ഡ് ട്രമ്പ് യെരുശലേം ദൈവാലയം പഴയ സ്ഥാനത്തുതന്നെ പുനര്‍ നിര്‍മ്മിക്കുവാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരുമെന്ന് പറഞ്ഞിരുന്നു. അതുപോലെ 2012-ല്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ യിസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴും യെരുശലേമിലെ പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിക്കുകയും യെഹൂദന്മാരുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുകയും മൂന്നാം യെരുശലേം ദൈവാലയം പണിയാനുള്ള ശ്രമത്തിനു പിന്തുണ അറിയിക്കുകയും ചെയ്ത പശ്ചാത്തലം ഓര്‍പ്പിച്ചുകൊണ്ടാണ് യെഹൂദ സന്നിദ്രീം സംഘം ഇപ്പോള്‍ ഇരു നേതാക്കള്‍ക്കും കത്തയച്ചത്.

 

മാത്രമല്ല യുനെസ്ക്കോ കഴിഞ്ഞ മാസം യെരുശലേം ദൈവാലയം നിന്നിരുന്ന സ്ഥലം മുസ്ലീങ്ങളുടെ പൈതൃക സ്വത്താണെന്ന് അനുവദിച്ചു നല്‍കുകയും ചെയ്തതിന്റെ പശ്ചാത്തലവും സന്നിദ്രീം സംഘത്തിനു ഇത്തരമൊരു കത്ത് അയക്കുവാന്‍ പ്രേരണ ലഭിച്ചു.

 

പഴയ നിയമ കാലം മുതല്‍ യെഹൂദാ ജനതയുടെ ന്യായാധിപ സഭയാണ് സന്നിദ്രീം സംഘം. മഹാപുരോഹിതനടക്കം 71 അംഗങ്ങളുള്ള സന്നിദ്രീം സംഘത്തില്‍ 30 വയസ്സു കഴിഞ്ഞ നിയമ പണ്ഡിതന്മാരും നല്ല പ്രശസ്തിയുള്ളവരുമൊക്കെ ചേര്‍ന്നുള്ളതാണ്‍. പ്രത്യേകിച്ച് യെരുശലേം ദൈവാലയുമായി ബന്ധപ്പെട്ട് ഇവരുടെ സ്വാധിനവും അധികാരവും വളരെ പ്രധാനപ്പെട്ടതായിരുന്നു.

 

കര്‍ത്താവിന്റെ രണ്ടാം വരവിനുശേഷം എതിര്‍ക്രിസ്തുവിന്റെ വാഴ്ച യെരുശലേം കേന്ദ്രീകരിച്ച് ഉണ്ടാകും. അപ്പോള്‍ യെരുശലേം ദൈവാലയം പണികഴിപ്പിക്കും എന്നാണ് ദൈവവചനത്തിലുള്ളത്. പാര്‍സി രാജാവായ കോരെശിനോട് യഹോവ യിരെമ്യാ പ്രവാചകന്‍ മുഖാന്തിരം ഇടപെടുന്നു. സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു. യെഹൂദ്യയിലെ യെരുശലേമില്‍ അവന് ഒരു ആലയം പണിയുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. കോരെശ് വിളംമ്പരം ചെയ്തു.

Leave a Reply

Your email address will not be published.