2018-ല്‍ ലോകത്ത് 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് യു.എന്‍ ‍.

2018-ല്‍ ലോകത്ത് 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് യു.എന്‍ ‍.

Breaking News Europe Global

2018-ല്‍ ലോകത്ത് 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് യു.എന്‍ ‍.
ന്യുയോര്‍ക്ക്: 2018-ല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടിണിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. വേണ്ടത്ര ഭക്ഷണം കിട്ടാത്തവരുടെ എണ്ണം 2017-ല്‍ 81 കോടിയായിരുന്നു.

2030-ഓടുകൂടി പട്ടിണിക്കാരില്ലാത്ത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നത് അസംഭവ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. ദശകങ്ങളായി പോഷകാഹാരക്കുറവ് കുറഞ്ഞുവരികയായിരുന്നുവെങ്കിലും രണ്ടായിരത്തി പതിനഞ്ചോടെ വര്‍ദ്ധിച്ചു തുടങ്ങി.

പട്ടിണിക്കൊപ്പം അമിത ഭാരവും പോഷകാഹാരക്കുറവും വര്‍ദ്ധിച്ചു വന്നു. ലോകത്തെ 33.8 കോടി സ്കൂള്‍ കുട്ടികള്‍ക്ക് അമിത ഭാരമുണ്ട്. ആഗോളതലത്തിലുള്ള സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് പട്ടിണി ജനങ്ങളെ ബാധിക്കുന്നതിനു പ്രധാന കാരണങ്ങളെന്ന് യു.എന്നിന്റെ ഭക്ഷണ-കാര്‍ഷിക സംഘടനയും ലോകാരോഗ്യ സംഘടനയും അടക്കമുള്ള ഏജന്‍സികളാണ് ലോകത്തിന്റെ ഭക്ഷ്യ സുരക്ഷയെയും പോഷകാഹാര ലഭ്യതെയും കുറിച്ചുള്ള റിപ്പോര്‍ട്ടു പുറത്തു വിട്ടത്.

ലോകാവസാനത്തെക്കുറിച്ച് ശിഷ്യന്മാരുടെ ചോദ്യത്തിന് മറുപടിയായി യേശു അന്ത്യകാലത്തിന്റെ ലക്ഷണങ്ങളായി ലോകത്ത് സംഭവിപ്പാന്‍ പോകുന്ന ചില കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ ക്ഷാമത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു (മത്തായി24:7). 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് യേശു പറഞ്ഞ കാര്യങ്ങള്‍ ലോകത്ത് നിറവേറിക്കൊണ്ടിരിക്കുകയാണ്.