സ്വീഡനില്‍ 4000 പേര്‍ കൈകളില്‍ ചിപ്പ് സ്ഥാപിച്ചു, ബൈബിള്‍ പ്രവചനം സാധൂകരിക്കുന്നു

സ്വീഡനില്‍ 4000 പേര്‍ കൈകളില്‍ ചിപ്പ് സ്ഥാപിച്ചു, ബൈബിള്‍ പ്രവചനം സാധൂകരിക്കുന്നു

Breaking News Europe Top News

സ്വീഡനില്‍ 4000 പേര്‍ കൈകളില്‍ ചിപ്പ് സ്ഥാപിച്ചു, ബൈബിള്‍ പ്രവചനം സാധൂകരിക്കുന്നു
സ്റ്റോക്ക്ഹോം: ഭാവിയില്‍ ഭൂമിയില്‍ സംഭവിപ്പാന്‍ പോകുന്ന കാര്യം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പോസ്തോലനായ യോഹന്നാന്‍ വെളിപ്പാടു കണ്ടത് ഇന്ന് അക്ഷരം പ്രതി നിറവേറിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാര്‍ത്ത സ്വീഡനില്‍നിന്നും ഉണ്ടായി.

വെളിപ്പാടു പുസ്തകത്തിലെ മൃഗത്തിന്റെ സംഖ്യയായ 666-ന് സമാനമായ സംവിധാനം പഴയ റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ 4000 ത്തോളം ആളുകള്‍ അവരുടെ കൈകളില്‍ ചിപ്പ് സ്ഥാപിക്കുകയുണ്ടായി. ധാന്യത്തിന്റെയോ, അരിയുടെയോ വലിപ്പം മാത്രമുള്ള ഇലക്ട്രോണിക് ചിപ്പാണ് കൈകള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.

സമ്പന്ന രാഷ്ട്രമായ സ്വീഡന്‍ അതിവേഗം നാണയരഹിത സബ്രദായത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സാമ്പത്തിക ഇടപാടുകള്‍ക്കായി ആളുകള്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്നത്. പ്രധാനമായി ആരോഗ്യ നിലയുടെ കണക്കുകള്‍ക്കും, വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ക്കും, ഓഫീസ് സ്ഥാപനങ്ങളിലെ ആവശ്യങ്ങള്‍ക്കും കൂടിയാണ് ആളുകള്‍ ചിപ്പ് ഉപയോഗിക്കുന്നത്.

“ഈ സംവിധാനം ഭാവിയില്‍ ജീവിതം ഏറ്റവും സുഗമമാകുന്ന തലത്തിലേക്കു ഉയരുന്നതു നമ്മള്‍ കാണും”. കൈയ്യില്‍ ചിപ്പ് സ്ഥാപിച്ച അള്‍റിക സെല്‍സിങ് അഭിപ്രായപ്പെടുന്നു. സെത്സിംഗ് തന്റെ ജോലി സ്ഥലത്ത് പോകുന്നത് കൈയ്യില്‍ ചിപ്പ് സ്ഥാപിച്ചിട്ടാണ്.

കഴിഞ്ഞ വര്‍ഷം വിസ്കോണ്‍സില്‍ കമ്പനി ത്രീ സ്ക്വയര്‍ മാര്‍ക്കറ്റിലെ 50 തൊഴിലാളികള്‍ക്ക് ചിപ്പ് ഘടിപ്പിക്കുകയുണ്ടായെന്ന് സി.ഇ.ഒ. ടോഡ് വെസ്റ്റ്ബി പറഞ്ഞു. പാസ്സ്പോര്‍ട്ട്, പൊതു സഞ്ചാരം, സാധന സാമഗ്രികള്‍ വില്‍ക്കുകയും വാങ്ങുകയുമൊക്കെ ചെയ്യുന്നത് വളരെ നല്ല നിലവാരത്തിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനസാന്ദ്രത കുറഞ്ഞ രാജ്യമായ സ്വീഡന്‍ പൊതുവേ ഒരു ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണ്. ചര്‍ച്ച് ഓഫ് സ്വീഡനാണ് പ്രമുഖ സഭ. കൂടാതെ കത്തോലിക്കരും വിവിധ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളും സുവിശേഷ വിഹിത സഭകളുമാണ്. വിശുദ്ധ ബൈബിളില്‍ വെളിപ്പാട് പുസ്തകത്തില്‍ ഇപ്രകാരം വ്യക്തമാക്കുന്നു.

“അതു ചെറിയവരും വലിയവരും സമ്പന്നന്മാരും, ദരിദ്രന്മാരും. സ്വതന്ത്രന്മാരും, ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ, നെറ്റിയിലോ മുദ്ര കിട്ടുമാറു മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാന്‍ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ. അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ.

അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു”. (13:16-18). കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിങ്കല്‍ ദൈവസഭ ക്രിസ്തുവിനോടുകൂടെ ചേര്‍ക്കപ്പെട്ടതിനുശേഷം യെഹസ്ക്കേല്‍ പ്രവാചകന്‍ പ്രവചിച്ചതുപോലെ മൂന്നാം ലോക മഹായുദ്ധം നടന്നു. യിസ്രായേല്‍ വിജയം പ്രാപിച്ചതിനുശേഷം യിസ്രായേലില്‍ എതിര്‍ക്രിസ്തു എഴുന്നേല്‍ക്കും.

എതിര്‍ക്രിസ്തുവിന്റെ ആദ്യത്തെ വാഴ്ച 7 വര്‍ഷക്കാലമാണ്. ആദ്യത്തെ മൂന്നു വര്‍ഷം യിസ്രായേലിനു അനുകൂലമായും ഒടുവില്‍ യിസ്രായേലിനു എതിരായും എതിര്‍ക്രിസ്തു പ്രവര്‍ത്തിക്കും. എതിര്‍ക്രിസ്തുവിന്റെ ക്രൂരമായ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ തന്നെ അനുകൂലിക്കാത്തവരെയും അംഗീകരിക്കാത്തവരെയും നിയന്ത്രിക്കാനായി ചില പദ്ധതികള്‍ നടപ്പാകും. അതില്‍ പ്രധാനമാണ് താന്‍ അന്നു സ്ഥാപിക്കുന്ന പ്രതിമയെ നമസ്ക്കരിക്കാത്തവരെ ക്രൂരമായി ആക്രമിക്കും എന്നത്.

അന്ന് ഭരണ നിര്‍വ്വഹണത്തിനായി ഒരു മുദ്ര നടപ്പാക്കും. അതിന്റെ അടയാള നമ്പരാണ് 666. അന്ന് ആളുകളുടെ വലതു കൈകള്‍ക്കുമീതെയോ നെറ്റിയിലോ ഈ മുദ്ര സ്ഥാപിക്കാത്തവര്‍ക്ക് നീതി ലഭിക്കില്ല. ഭരണകൂടത്തിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കില്ല.

ഇതുതന്നെയാണ് ഇപ്പോഴത്തെ ചിപ്പുകളുടെ മൂല ഉത്ഭവമെന്ന് ക്രൈസ്തവ ജനത വിശ്വസിക്കുന്നു. ഭാവിയില്‍ സംഭവിപ്പാന്‍ പോകുന്ന കാര്യങ്ങളുടെ ഒരു പരീക്ഷണ യജ്ഞമാണ് ഇത്തരം രാജ്യങ്ങളില്‍ പ്രചാരത്തിലാകുന്നതെന്നും വേദപണ്ഡിതന്മാര്‍ ഉറപ്പിച്ചു പറയുന്നു.