മുസ്ലീം അഭയാര്‍ത്ഥിയായി യു.കെയിലെത്തി 600 ഇറാന്‍കാരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നു

Breaking News Middle East Top News

മുസ്ലീം അഭയാര്‍ത്ഥിയായി യു.കെയിലെത്തി 600 ഇറാന്‍കാരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നു
8 വര്‍ഷം മുമ്പ് ഇറാനില്‍നിന്നും അഭയാര്‍ത്ഥിയായി ഇംഗ്ലണ്ടിലെത്തിയതാണ് ഷപൂര്‍ എന്ന മുസ്ലീം യുവാവ്.

 

തന്നെപ്പോലെ നൂറുകണക്കിന് മുസ്ലീങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന സമയം. ആരോ അന്നു നില്‍കിയ ഒരു വിശുദ്ധ ബൈബിള്‍ ഷപൂര്‍ ശ്രദ്ധയോടെ വായിച്ചു തുടങ്ങി.

 

ചില ദിവസങ്ങള്‍ക്കകം തന്നെ ദൈവത്തിന്റെ തിരുവചനം തന്റെ ഹൃദയത്തെ സ്പര്‍ശിക്കുവാനിടയായി. താന്‍ മുമ്പ് ഒരിക്കലം കേട്ടിട്ടില്ലാത്ത, അനുഭവിച്ചറിയാത്ത സത്യദൈവം യേശുകര്‍ത്താവ് ഷപൂരിന്റെ ഹൃദയം രൂപാന്തിരപ്പെടുത്തി.

 

ഷപൂര്‍ കര്‍ത്താവിനെ ഏറ്റവും അടുത്തറിഞ്ഞു രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു പ്രാദേശിക ദൈവസഭയില്‍ അംഗമായി കര്‍ത്താവിനെ ആരാധിച്ചു തുടങ്ങി. ഷപൂരിന്റെ വിശ്വാസവും തീഷ്ണതയും കേവലം ഒരു സഭയില്‍ മാത്രം ഒതുക്കി നിര്‍ത്തുവാന്‍ അനുവദിക്കാതെ തന്നെപ്പോലെ ജീവിക്കുന്ന ആയിരക്കണക്കിനു മുസ്ലീം സഹോദരങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാനായി ഈ കര്‍ത്തൃദാസന്‍ സ്വയം സമര്‍പ്പിക്കുകയുണ്ടായി.

 

ഇതിനായി ദൈവവചനം ആഴമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്തു. അങ്ങനെ വിവിധ ആഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഇറാനിയന്‍ പൗരന്മാരുമായി സുവിശേഷം പങ്കുവെച്ചു. ഷപൂറിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനവും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ വ്യാപാരവും തമ്മില്‍ സംഗമിച്ചപ്പോള്‍ 600 ആത്മാക്കളാണ് ക്രിസ്തുവിങ്കലേക്കു കടന്നു വന്നത്.

 

അങ്ങനെ 600 ഇറാന്‍ മുസ്ലീങ്ങള്‍ തന്റെ പ്രവര്‍ത്തനം മൂലം രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു. പഴയ നിയമത്തില്‍ കര്‍ത്താവു ചോദിച്ച ഒരു ചോദ്യം ഷപൂര്‍ ഇന്നു ചോദിക്കുന്നു. ”ഞാന്‍ ആരെ അയയ്ക്കേണ്ടു? ആര്‍ നമുക്കുവേണ്ടി പോകും” (യെശയ്യാവ് 6:8) ഈ ചോദ്യത്തിനു ഷപൂര്‍ തന്നെ മറുപടി നല്‍കുന്നു തന്റെ സമര്‍പ്പണത്തിലൂടെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.