അന്ധവിശ്വാസം പെണ്‍കുഞ്ഞിനെ അമ്മ കൊന്നു

അന്ധവിശ്വാസം പെണ്‍കുഞ്ഞിനെ അമ്മ കൊന്നു

Breaking News India

അന്ധവിശ്വാസം പെണ്‍കുഞ്ഞിനെ അമ്മ കൊന്നു
ഹൈദരാബാദ്: അന്ധവിശ്വാസം മൂലം 32 വയസുകാരി അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറത്തുകൊന്നു. ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അരുംകൊല ചെയ്തത്.

തെലുങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ മേഖലുപതി തധെയില്‍ ആണ് ദാരുണ സംഭവം നടന്നത്. തന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണം പെണ്‍കുഞ്ഞാണെന്ന് വിശ്വസിച്ചാണ് അമ്മ ഭാരതി ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

അദ്ധ്യാപനത്തില്‍ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നത്രെ. ദിവസങ്ങളോളം ഇവര്‍ പൂജയും കര്‍മ്മങ്ങളുമായി കഴിയുകയായിരുന്നു. പൂജയ്ക്കിടയിലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ കൃഷി ഉദ്യോഗസ്ഥനാണ്. സംഭവ സമയത്ത് ഇദ്ദേഹം ഒരു സുഹൃത്തിന്റെ ഭവനത്തിലും കൃഷ്ണയുടെ മാതാവ് കൃഷി സ്ഥലത്തും പിതാവ് വീടിനു പുറത്ത് വിശ്രമിക്കുകയുമായിരുന്നു. ഭാരതിയുടെ രണ്ടാം വിവാഹമാണ് ഇത്.

ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയശേഷമായിരുന്നു കൃഷ്ണയെ വിവാഹം ചെയ്തത്. ഭരതിക്ക് സര്‍പ്പദോഷമുണ്ടെന്നും ഈ കുഞ്ഞാണ് ഇതിനൊക്കെ കാരണമെന്നും ഒരു ജ്യോത്സ്യന്‍ ഭരതിയോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൊലയെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

കൃഷ്ണയുടെ പാരാതിയിലാണ് പോലീസ് കേസെടുത്തത്.