വാട്സാപ് നിറം ഇളം ചുവപ്പാക്കണോ?

വാട്സാപ് നിറം ഇളം ചുവപ്പാക്കണോ?

Breaking News Europe Others

വാട്സാപ് നിറം ഇളം ചുവപ്പാക്കണോ? പ്രതികരിച്ചാല്‍ വിവരങ്ങള്‍ വൈറസ് ചോര്‍ത്തും
ലണ്ടന്‍ ‍: വാട്സാപിന്റെ നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു വരുന്ന സന്ദേശം ഡൌണ്‍ ലോഡു ചെയ്യരുതെന്നു വിദഗ്ദ്ധര്‍ ‍.

പ്രത്യേക ലിങ്കു ചേര്‍ത്തുള്ള സന്ദേശം കണ്ടു ആരും പ്രതികരിക്കരുതെന്നും ഇവ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും സാങ്കേതിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മാത്രമല്ല വാട്സാപ്പ് ഉപയോഗിക്കാതെ വരുകയും ചെയ്യും.

‘വാട്സാപ് പിങ്ക്’ എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തിത്തുടങ്ങിയതോടെയാണ് പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നത്. ലഭിക്കുന്നവര്‍ പലരും സ്വന്തമായി ഡൌണ്‍ലോഡ് ചെയ്യുന്നതിനു പുറമേ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നുമുണ്ട്.

ഗൂഗിളിന്റെയും ആപ്പിളിന്റെയും ഔദ്യോഗിക സ്റ്റോറുകളില്‍ ലഭ്യമായതൊഴികെ ഒരു മൊബൈല്‍ ആപ്പും ഡൌണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ രഹസ്യാന്വേഷണ സ്ഥാപനമായ വൊയേജര്‍ ഇന്‍ഫോസെക് ഡയറക്ടര്‍ ജിറ്റെന്‍ ജെയ്ന്‍ മുന്നറിയിപ്പു നല്‍കുന്നു.

ഫോണ്‍ വിവരങ്ങള്‍ ‍, എസ്.എം.എസുകള്‍ ‍, കോണ്‍ടാക്ടുകള്‍ എന്നിവ ഇത്തരം ആപ്പുകള്‍ വഴി ചോരും.

കീബോര്‍ഡ് ഉപയോഗിച്ചുള്ള വൈറസുകളാണെങ്കില്‍ നാം അടിക്കുന്നതെന്തും യഥാ സമയം ഓണ്‍ലൈനായി പുറത്തെത്തും. ബാങ്കിങ് പാസ് വേഡുകള്‍വരെ പിടിച്ചെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നു മുന്നറിയി
പ്പുണ്ട്.