ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍

ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍

Breaking News Europe Top News

ബഹിരാകാശത്ത് കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍

ടെല്‍ അവീവ്: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്കായി മൃഗങ്ങളെ കൊല്ലാതെതന്നെ മൈക്രോഗ്രാവിറ്റിയല്‍ കൃത്രിമ മാംസം നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ഗവേഷകര്‍ ‍.

ബഹിരാകാശത്ത് ഇലക്കറികളും മറ്റ് സസ്യങ്ങളും വളര്‍ത്തിയശേഷമാണ് ഈ പുതിയ ചുവടുവെയ്പ്. യിസ്രായേലി ഫുഡ്ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ സാങ്കിതക വിദ്യ ഉപയോഗിച്ച് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കിയാണ് ലാബില്‍ കൃത്രിമ മാംസം നിര്‍മ്മിക്കുവാന്‍ പോകുന്നത്.

പ്രകൃതിദത്തമായ ഒരു പ്രക്രീയയുടെ ഭാഗമായി ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉദ്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുന്നത്. കനേഡിയന്‍ നിക്ഷേപകനും മനുഷ്യ സ്നേഹിയുമായ മാര്‍ക്ക് പാത്തി, യു.എസ്. സംരംഭകന്‍ ലാറി കോണര്‍ ‍, മുന്‍ യിസ്രായേലി എയര്‍ഫോഴ്സ് പൈലറ്റ് എയ്റ്റാന്‍ സ്റ്റിബ്ബ് എന്നിവരാണ് പരീക്ഷണത്തിനു പിന്നില്‍ ‍.

ഭൂമിയില്‍ കോശങ്ങള്‍ എല്ലായ്പ്പോഴും താഴേക്കാണ് വീഴുക. എന്നാല്‍ പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ അവ ബഹിരാകാശത്ത് തൂങ്ങിക്കിടക്കുന്നു. ഗുരുത്വാകര്‍ഷണത്തില്‍ ലെയര്‍ പ്രിന്റു ചെയ്യുന്നതിനു ഒരു പിന്തുണ ഘടന ആവശ്യമാണ്.

പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ അച്ചടിക്കുന്നത് സെല്‍ മെറ്റീരിയല്‍ ഉപയോഗിച്ച് മാത്രമേ ടിഷ്യു സൃഷ്ടിക്കുവാന്‍ അനുവദിക്കുകയുള്ളു.

ബഹീരാകാശ നിലയത്തില്‍ പശുവിന്റെ സ്വാഭാവിക പേശി ടിഷ്യു പുനരുജ്ജീവന പ്രക്രീയയെ അനുകരിച്ചാണ് കൃത്രിമ മാംസം വളര്‍ത്തുന്നത്.