ക്രെസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 5 ഇരട്ടി വര്‍ദ്ധന

ക്രെസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 5 ഇരട്ടി വര്‍ദ്ധന

Breaking News India

ക്രെസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 5 ഇരട്ടി വര്‍ദ്ധന

ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായുള്ള സംഘടിത അക്രമണങ്ങളില്‍ അഞ്ചിരട്ടി വര്‍ദ്ധനയുണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. 2014-ല്‍ 127 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2021-ല്‍ 502 ആയി വര്‍ദ്ധിച്ചു.

2022-ലെ ആദ്യ 103 ദിവസത്തില്‍ മാത്രം 127 ആക്രമണങ്ങളാണുണ്ടായത്. 89 ശുശ്രൂഷകന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. 68 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ 367 സ്ത്രീകള്‍ക്കും 366 കുട്ടികള്‍ക്കും പരിക്കേറ്റു.

127-ല്‍ 82-ഉം ആള്‍ക്കൂട്ട ആക്രമണങ്ങളാണ്. 2021-22-ല്‍ 89 കേസുകളില്‍ ക്രൈസ്തവരെ കോടതികള്‍ കുറ്റവിമുക്തരാക്കിയെന്നും ഈസ്റ്റര്‍ ദിനത്തില്‍ യു.സി.എഫ് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.