ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തെ യഹൂദ നഗരത്തിലെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
യെരുശലേം: ഒന്നാം യെരുശലേം ദൈവാലയത്തിന്റെ നാശത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസമുണ്ടായിരുന്ന ഒരു യഹൂദ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 6 മാസം മുമ്പ് ബേത്ത്ശെമിനടുത്തുള്ള ഒരു പ്രദേശത്തുനിന്നും കണ്ടെടുത്തിരുന്നു.
സെന്‍ഹെരീബ് നടത്തിയ ആക്രമണത്തെയും നാശത്തെയും ചൂണ്ടിക്കാണിക്കുന്ന ബിസി 705 മുതല്‍ ബിസി 681 വരെ അസീറിയയിലെ രാജാവായിരുന്ന സെന്‍ഹെരീബ് യഹൂദ രാജാവായിരുന്ന ഹിസ്ക്കിയാവിന്റെ ഭരണകാലത്ത് യിസ്രായേല്‍ ദേശത്ത് നാശം വിതച്ചു.
യിസ്രായേലിലെ പ്രധാന നഗരങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് യെരുശലേം ഉപരോധിച്ചു. അവിടെ 185,3000 അസ്സീറിയന്‍ സൈനികര്‍ ഒറ്റ രാത്രികൊണ്ട് യഹോവയുടെ ദൂതനാല്‍ നശിപ്പിക്കപ്പെട്ടു. യെശയ്യാവ് പ്രവചനത്തില്‍ വിവരിക്കുന്നതുപോലെ നിങ്ങളുടെ ദേശം ശൂന്യമാണ്, നിങ്ങളുടെ നഗരങ്ങള്‍ കത്തിച്ചാമ്പലായി.
യഹൂദ വാഗ്ദത്തങ്ങളുടെ അവശിഷ്ടങ്ങളുടെ റൂട്ട് 3-ന് അടുത്തുള്ള പുരാവസ്തു കണ്ടെത്തലില്‍ സ്ത്രീകളുടെയും മൃഗങ്ങളുടെയും ആകൃതിയിലുള്ള പ്രതിമകളുടെ ശകലങ്ങളും ഈജിപ്ഷ്യന്‍ ദേവനായ യോസിന്റെ ഒരു ശിലാ പ്രതിമയും ഉള്‍പ്പെടുന്നു.
അക്കാലത്ത് ഹിസ്ക്കിയാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ 12 വയസ്സുള്ള മനശ്ശെ രാജഭരണം ഏറ്റെടുത്തു. താന്‍ തന്റെ പിതാവിന്റെ വഴിയില്‍ സഞ്ചരിക്കാതെ വിഗ്രഹാരാധനയ്ക്കായി ക്ഷേത്രങ്ങളും ബലിപീഠങ്ങളും നിര്‍മ്മിച്ചു.
ഒരു വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. മനശ്ശെയുടെ പ്രവര്‍ത്തിമൂലം ദൈവത്തിനു അനിഷ്ഠമായി. ഇത് ഒന്നാം ദൈവാലയത്തിന്റെ നാശത്തിനു കാരണമായി.
യെരുഷലേമിലെ ബൈബിള്‍ ലാന്‍ഡ്സ് മ്യൂസിയത്തിലെ യഹൂദ രാജ്യത്തിലെ യിസ്രായേലിന്റെ പാതകള്‍ എന്ന പ്രദര്‍ശനത്തില്‍ ഈ കണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

