ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി

Asia Breaking News Europe

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: യിസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ ഗാസയിലെ യുദ്ധം അഭൂതപൂര്‍വ്വമായ രീതിയില്‍ രൂക്ഷമാകുമെന്നു സൂചനകള്‍ പുറത്തുവരുന്നു.

ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്ന് യിസ്രായേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി.

യിസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറില്ലെങ്കില്‍ ഏകദേശം ഒന്നര ആഴ്ചയ്ക്കുള്ളില്‍ ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുണ്ട്.

അതേസമയം ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍ കമല്‍സറായി ചുമതലയേറ്റ് രണ്ടു ദിവസത്തിനുശേഷം വെള്ളിയാഴ്ച സതേണ്‍ കമാന്‍ഡിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്മാരുമായി ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ ആഴ്ച ആദ്യം ഗാസ മുനമ്പിലേക്ക് മുനുഷ്യത്വപരമായ സഹായം നിറുത്തലാക്കുന്നതായി യിസ്രായേല്‍ പ്രഖ്യാപിച്ചു. സൌജന്യ ഭക്ഷണം ഉണ്ടാകില്ല.

മാനുഷിക സഹായം നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹു യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഗാധമായ നന്ദി രേഖപ്പെടുത്തി.

വൈറ്റ് ഹൌസിലെ യഹൂദ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സഖ്യകക്ഷി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഗാസയ്ക്കായി ഒരു ദര്‍ശനാത്മക പദ്ധതി അവതരിപ്പിക്കുക, തടഞ്ഞുവച്ചിരിക്കുന്ന യുദ്ധോപകരണങ്ങള്‍ വേഗത്തില്‍ എത്തിക്കുക, യിസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെതിരെ സമ്മര്‍ദ്ദം ചെലുത്തുക എന്നീ മൂന്ന് പ്രധാന മേഖലകളില്‍ ട്രംപിന്റെ ശക്തമായ പിന്തുണയെ നെതന്യൂഹു പ്രശംസിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.