ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

Breaking News USA

ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

മിസ്സിസ്സിപ്പി: ഹൈന്ദവ മതത്തില്‍ വളര്‍ന്നു വന്ന തന്റെ ഭാര്യ ഉഷാ വാന്‍സ് ക്രിസ്തു മതം സ്വീകരിച്ച് ക്രിസ്ത്യാനിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. മിസ്സിസ്സിപ്പിയില്‍ ടേണിംഗ് പോയിന്റ് യു.എസ്.എ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയില്‍ വരും. ഞാന്‍ അവളോടു പറയുന്നതുപോലെ എന്റെ ഏറ്റവും അടുത്ത പതിനായിരം സുഹൃത്തുക്കളുടെ മുമ്പില്‍ ഇവള്‍ പറയുന്നു.

ഞാന്‍ സഭയില്‍ ചേര്‍ന്നതു പോലെ അതേ കാര്യം അവള്‍ക്കും അനുഭവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഞാന്‍ ക്രിസ്ത്യന്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാര്യയും അതേ മാര്‍ഗ്ഗത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. വാന്‍സ് പറഞ്ഞു.

ഭാര്യയുടെ വിശ്വാസം തനിക്കു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഒരു പക്ഷേ അവള്‍ മതം മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എനിക്ക് പ്രശ്നമില്ല, എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാന്‍സിന്റെയും ഉഷയുടെയും കുട്ടികളെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് വളര്‍ത്തുന്നത്. അവര്‍ ക്രിസ്ത്യന്‍ സ്കൂളുകളിലാണ് പഠിക്കുന്നത്.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവായ വാന്‍സ് നേരത്തെ യുക്തിവാദിയായിരുന്നു. 2019-ലാണ് ക്രിസ്തുമതം (കത്തോലിക്കാ സഭ) സ്വീകരിച്ചത്. ഭാര്യ ഉഷയുമായി അടുപ്പത്തില്‍ ആകുമ്പോള്‍ അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.