മുടികൊഴിച്ചില്‍ തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍
മുടികൊഴിച്ചില്‍ എല്ലാവരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ദിവസവും 50 മുതല്‍ 100 വരെ കണക്കിന് മുടി കൊഴിയുന്നതും സ്വാഭാവികം.
ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടോ, സമ്മര്‍ദ്ദം മൂലമോ ആകാം ഇത്. മുടികൊഴിച്ചില്‍ തടയാനായി ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.
മുട്ടയുടെ വെള്ളയും തൈരും: രണ്ടു മുട്ടയുടെ വെള്ളയും രണ്ടു ടേബിള്‍ സ്പൂണ്‍ കട്ടത്തൈരും ചേര്‍ത്ത് തലയില്‍ തേച്ച് 30 മിനിറ്റ് വയ്ക്കുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറയും.
തേങ്ങാപ്പാല്‍ : തലയുടെ കോശങ്ങളെ വളര്‍ത്തുന്നതില്‍ തേങ്ങാപ്പാലിന് വലിയൊരു കഴിവുണ്ട്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് 20 മിനിറ്റ് വയ്ക്കുക. ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്താല്‍ ഗുണം കിട്ടും.
ഉള്ളി: ഫ്രഷായി മുറഖിച്ചെടുത്ത ഉള്ളി തലയോട്ടിയില്‍ 10 മിനിറ്റ് തടവുക, അതിനുശേഷം നന്നായി കഴുകി കളയുക. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കോളാജന്റെ അളവു വര്‍ദ്ധിപ്പിക്കും. അത് തലയോട്ടിക്ക് ബലവും ശക്തിയും കൂട്ടും.
കൂടാതെ തലമുടി വളരാനായി വിറ്റാമിനും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും തല്ലതാണ്.
ബി കോംപ്ളക്സ്, മഗ്നീഷ്യം, കാല്‍സ്യം, ധാതുക്കള്‍ അയണ്‍ എന്നിവ കൂടാതെ ഇല വര്‍ഗ്ഗങ്ങളും പച്ചക്കറികളും നിത്യേനയുള്ള മെനുവില്‍ ഉള്‍പ്പെടുത്തുക.