മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം

മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം

Breaking News Health Others

മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം
മദ്യപിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതല്‍ കാപ്പി കുടിക്കുന്നവരിലെന്ന് പുതിയ പഠനം. ക്യാന്‍സര്‍ സാദ്ധ്യത കൂടാതെ ശരീരത്തിലെ കൊഴുപ്പും രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി.

കാപ്പിയിലും ചായയിലും കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചൂട് കാപ്പി കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകള്‍ വരുത്തി ക്യാന്‍സര്‍ സാദ്ധ്യത മൂന്നിരട്ടിയാക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

ചൂട് കാപ്പി കുടിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 4.1 മടങ്ങ് കൂടുതലാണ്. അതിനാല്‍ കാപ്പി തണുപ്പിച്ച് മാത്രം കുടിക്കുക.

ദിവസവും ചൂട് കാപ്പി കുടിക്കുന്നവരില്‍ പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ളവരേക്കാള്‍ ക്യാന്‍സര്‍ സാദ്ധ്യത 2.8 മടങ്ങ് കൂടുതലാണെന്നാണ് ക്ളിനിക്കല്‍ ജേണലില്‍ പറയുന്നത്.

കൂടാതെ ഇവരില്‍ ജനിതക രോഗങ്ങളും വരാന്‍ സാദ്ധ്യതയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.