അവിശ്വാസികളേക്കാള്‍ വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരെന്ന് പഠനം

അവിശ്വാസികളേക്കാള്‍ വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരെന്ന് പഠനം

Breaking News Top News

അവിശ്വാസികളേക്കാള്‍ വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരെന്ന് പഠനം

വിശ്വാസമില്ലാത്തവരേക്കാള്‍ യു.കെ. ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരാണെന്ന് പുതിയ സര്‍വ്വേ കണ്ടെത്തി.

ബിലോംഗിംഗ് ഫോറം 10,000 മുതിര്‍ന്ന ബ്രിട്ടീഷുകാരില്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം മുക്കാല്‍ ഭാഗത്തോളം ക്രിസ്ത്യാനികളും (72%) ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിലെ അംഗങ്ങളും (73%) തങ്ങളുടെ ജീവിതത്തില്‍ സംതൃപ്തരാണെന്ന് പറഞ്ഞു. ഇത് മൂന്നില്‍ രണ്ട് (65%) വിശ്വാസികളല്ലാത്തവരേക്കാള്‍ വളരെ കൂടുതലാണ്.

വിശ്വാസവും അയല്‍പക്കക്കാരുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ മതക്കാരില്‍ പകുതിയും തങ്ങളുടെ അയല്‍ക്കാരോട് ആഴ്ചതോറും സംസാരിക്കുന്നതായി പറയുന്നു.

പൊതു ജനസംഖ്യയുടെ 44 ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വിലയിരുത്തല്‍ ‍.

പൊതു ജനസംഖ്യയില്‍ അഞ്ചില്‍ ഒരാള്‍ (19%) തങ്ങള്‍ക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുമ്പോള്‍ ഇത് 65 വയസ്സിനു മുകളിലുള്ള ആംഗ്ളിക്കന്മാരുടെ 34 ശതമാനം ആയി ഉയര്‍ന്നു. എന്നാല്‍ 34 വയസ്സില്‍ താഴെയുള്ള യുവ ആംഗ്ളിക്കന്മാരില്‍ ഇത് 11 ശതമാനം ആയി കുറഞ്ഞു.

18-നും 24-നും ഇടയില്‍ പ്രായമുള്ള ആംഗ്ളിക്കന്മാര്‍ ഉയര്‍ന്ന ജീവിത സംതൃപ്തി രേഖപ്പെടുത്തി. 78 ശതമാനം പേര്‍ തങ്ങളുടെ ജീവിതം മൂല്യവത്തായതാണെന്ന് സമ്മതിക്കുന്നു.

ഞങ്ങളുടെ വിപുലമായ ഗവേഷണം മെച്ചപ്പെട്ട സാമൂഹിക ബന്ധവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ (ധനത്തിലെ നില, വൈകല്യ നില, പ്രായം) തിരിച്ചറിഞ്ഞു.

വിശ്വാസം ഉള്ളത് ആഴത്തിലുള്ള ബോധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനായി ബിലോംഗിംഗ് ഫോറത്തിന്റെ സ്ഥാപകന്‍ കിം സാമുവേല്‍ പറഞ്ഞു.