ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

Articles Breaking News

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ദാവീദ് രാജാവിൻ്റെ സിംഹാസന വാഴ്ചയ്ക്കുശേഷം യിസ്രായേലിനെ ഭരിക്കുവാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് ഭാരപ്പെട്ട് ശലോമോൻ ദൈവസന്നിധിയിൽ മുട്ടുകുത്തി.

ശരിയായി നോക്കിനടത്തുവാൻ എനിയ്ക്കു പ്രാപ്ത‌ിയില്ല, ഞാൻ ഒരു ബാലനാണ്, വിവേകമുള്ള ഒരു ഹൃദയം എനിയ്ക്കു തരേണമേ (1 രാജാ:3:9) എന്നു ദൈവത്തോടു ചോദിച്ചു.

അങ്ങനെ ദൈവം ശാലോമോൻ്റെ പ്രാർത്ഥനയ്ക്കു മറുപടി നൽകി. നിൻ്റെ അപേക്ഷ ഞാൻ കേട്ടു. നീ ചോദിച്ച ജ്ഞാനവും വിവേകവും നിനക്കുതരുന്നു. നീ ഭൂമിയിൽ ഏറ്റവും വലിയ ജ്ഞാനിയായിത്തീരുമെന്നും മറുപടി നൽകി.

ശലോമോന് ദൈവം മറുപടി നൽകിയത് വലിയ ഒരു ദൗത്യത്തിനുവേണ്ടിയാ യിരുന്നു. അരുതാത്തതൊന്നും അവൻ ചോദിക്കാത്തതുകൊണ്ട് ദൈവത്തിനും ശാലോമോനും യിസ്രായേൽ ജനത്തിനും പ്രയോജനകരമായ മറുപടിതന്നെയാണ് ദൈവം നൽകിയത്. നിന്നെക്കാളും മഹാൻമാരായ ജ്ഞാനികൾ ഉണ്ടാകില്ലെന്നാണ് ദൈവം പറഞ്ഞത്.

ദൈവജനമായ നമ്മൾ ഓരോരുത്തരും വിശ്വാസത്തിൽ നിലനിൽക്കുവാനും കർത്തൃശുശ്രൂഷയിൽ വളർന്നുവരുവാനും ജ്ഞാനവും വിവേകവും ദൈവകൃപയും ആവശ്യമാണ്.

അത് നാം പ്രാപിച്ചില്ലെങ്കിൽ നമ്മുടെ പ്രവർത്തിയും വിശ്വാസവും തക രുവാനിടയാകും. അതുകൊണ്ട് എത്ര ഉന്നതരായാലും ബലഹീനരായാലും ദൈവത്തോട് യാചിച്ചേ മതിയാകൂ. ദൈവീകക്യം മാത്രമാണ് നമ്മെ നിലനിർത്തുന്നത്.

“നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാണങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടു ക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ, അപ്പോൾ അവനു ലഭിക്കും”. (യാക്കോബ് 1:5)

(ഞാൻ ദൈവത്തെ സുഷ്‌മമായി അറിയാൻ ശ്രമിച്ചു. എനിക്കതിനു കഴിയാതെ വന്നപ്പോൾ പ്രാർത്ഥനയോടു കൂടുതൽ അടുത്തു. ആ സമയം എന്റെ ഹൃദയത്തിൽ ദൈവത്തെ വരച്ചുകാട്ടി. – ഗസ്റ്റഫ്സൺ.)

നാം നമ്മുടെ വേദപുസ്‌തകങ്ങൾ തുറക്കുമ്പോൾ ദൈവം ദൈവരാജ്യത്തിലേയ്ക്കുള്ള വാതിൽ തുറന്നുതരുന്നു.
പാസ്റ്റർ ഷാജി എസ്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.